Tuesday, October 26, 2010
നഷ്ടങ്ങള്‍
കാലത്തിനൊപ്പം,
മറിഞ്ഞുപോയ എടുകള്‍ക്കിടയില്‍....
വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ട
ഒരു മയില്പ്പീലിതുണ്ടിന്റെ
വേദന..
ഒളിഞ്ഞുകിടന്നിരുന്നു....
പറക്കും മുന്‍പേ...
ചിറകു നഷ്ടപ്പെട്ട
ശലഭാതിന്റെ സ്വപ്നങ്ങളും,,,
ആര്‍ക്കോ വേണ്ടി
കാത്തു വെച്ച
പാരിജാതത്തിന്റെ,
തണുത്ത സുഗന്ധവുമുണ്ടായിരുന്നു....
ഇനിയും മറിയാത
ഏടുകളെ
അക്ഷമയോടെ നോക്കികൊണ്ട്....
മിഴികളില്‍,
കിനാവ് നഷ്ടപ്പെട്ട
ഒരു കുഞ്ഞാറ്റക്കിളി
കാത്തിരിക്കുന്നുണ്ടായിരുന്നു.....
അടഞ്ഞ പുസ്തകതാളുകളിലെ
ആര്‍ക്കും വായിക്കാനാവാത്ത...
അക്ഷരങ്ങളകുവനായ്....!!!!!!!
Subscribe to:
Post Comments (Atom)
2 comments:
നൊമ്പരം നീര്ത്തുള്ളികളിലൂടെയൊഴുക്കരുത്...നിന്റെ തൂലികയിലൂടെയുതിരട്ടെ...ആ മനസ്സില്‍ ഇനിയും ഒരുപാടുണ്ട്....ആശംസകള്‍ നേരുന്നു..
നന്ദി അജീഷ്...ഇനിയും കമന്റ്സ് പ്രതീക്ഷിക്കുന്നു....
Post a Comment