Thursday, October 14, 2010

അപരിചിത


ഞാന്‍.....;
നിനക്ക് പ്രിയപ്പെട്ടവള്‍,
നിന്‍റെ ഹൃദയത്തില്‍
കുളിര്‍മഴാ വീഴതിയവള്‍..
നിന്‍റെ ഹൃദയത്തിന്‍
മിടിപ്പയാവള്‍..,
നിന്‍റെ മിഴികളില്‍
കിനാവായവള്‍..
നിന്‍റെ വഴിയരികില്‍
തണലയാവല്‍...
നിന്‍റെ അധരങ്ങളില്‍
പ്രാര്‍ത്ഥനയായവള്‍...
നിന്‍റെ ഏകാന്തതയില്‍...
പൂത്‌നിന്നവള്‍.......!!!

പണ്ടെന്നോ
നഗരതിരക്കിലരുകയും..
കോര്തുപിടിച്....

നീ നടത്തിയൊരു
സഹയാത്രിക....!!!

ഇന്ന്....

ഞാന്‍ , നിനക്കപരിചിത...
ഇന്നെന്‍റെ ഹൃദയത്തില്‍...
നീ പെയ്യിച്ചൊരു
വേനല്‍ മഴ
ഹൃദയം കൊടുത്ത്...
ഹൃദയമില്ലതെയയവല്‍...
കിനാവ് മരിച്ച....
ശൂന്യമായ മിഴികലുല്ലവള്‍...
വിടരും മുന്‍പേ....
വിട വാങ്ങിയ...
പൂക്കാലതിന്‍...
കരിഞ്ഞ ഓര്‍മ്മകള്‍ ........
സ്വന്തമയുള്ളവല്‍....!!!

ഇന്ന്....
നഗരത്തിന്‍....
ശബളതയാര്‍ന്ന....
കപട മുഖംമൂടിയണിഞ്ഞ
തിരക്കില്‍
നിനക്ക്.....
ഞാന്‍...
വെറുമൊരു വഴിയാത്രക്കാരി.......!!!!!!!!





0 comments:

Post a Comment