Wednesday, October 20, 2010

മടക്കയാത്ര


മൂന്നു മുപ്പതിന്റെ എക്സ്പ്രെസ്സില്‍ കയറിയപ്പോള്‍ പ്രതീക്ഷിച്ചത്രതിരക്കുണ്ടായിരുന്നില്ല...!!!

സാധാരണ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ... നല്ലതിരക്കുണ്ടാവരുണ്ട്...!! ഒഴിഞ്ഞു കിടക്കുന്ന ഒരുസീറ്റില്‍ചെന്നിരുന്നപ്പോഴെക്കും വണ്ടിഇളകിത്തുടങ്ങിയിരുന്നു......!!!

ഒരു ദീര്‍ഘനിശ്വസമുതിരുതുകൊണ്ട്, ഞാന്‍ ചുറ്റുംനോക്കി....ഇല്ല...പരിചയമുള്ള ഒരൊറ്റ മുഖവുമില്ല ...
ആശ്വാസത്തോടെ ചാരിയിരുന്നു കണ്ണുകളടച്ചു.....

ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു. യാത്രക്കാരുടെ ബഹളം കേട്ടാണ്ഞാന്‍ ഉണര്‍ന്നത്....തന്റെ എതിരെയുള്ളസീറ്റിലിരിക്കുന്നതാടിക്കരനില്‍ എന്റെ കണ്ണുകള്‍ ഉടക്കി....എവിടെയോ....കണ്ടുമറന്നതുപോലെ......

നല്പ്പതിയഞ്ഞിനു മീതെ പ്രായം വരും....കണ്ണുകള്‍ ഏതോദുഖസ്മ്രുതിയിലണ്ടാതുപോലെ...., വളരെ ക്ഷീണിച്ചഒരുരൂപം.....

അയാള്‍ അലക്ഷ്യമായി പുറത്തേക്കുനോക്കികൊണ്ടിരിക്കുകയാണ്.....

ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു......ലൈബ്രറിയിലെ, കസേരയില്‍ഇരുന്നു രെജിസ്റ്ററില്‍ പേരെഴുതി സൈന്‍ ചെയ്യിച് തനിക്കുപ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ എടുത്തു തരുന്ന ഒരുരൂപമാണ്‌ മനസ്സില്‍ഓടിയെത്തിയത്....

പെട്ടന്ന് ഞാന്‍ കണ്ണുകള്‍ തുറന്നു നോക്കി.....

"ഗോപിയേട്ടന്‍....,,,,,"

ഞാനറിയാതെ തന്നെ വാക്കുകള്‍ പുറത്തു വന്നു.......ശബ്ദം കേട്ട്അയാള്‍ അട്ഭുടത്തോടെ.... അവളെ നോക്കി....

ഞാന്‍ അവിശ്വസനീയതയോടെ പിന്നെയും ചോദിച്ചു...." നിങ്ങള്‍ഗോപിയെട്ടനല്ലേ....കോളേജ്ലൈബ്രറിയിലെ....??"

അയാള്‍ തലകുലുക്കി സമ്മതിച്ചു.... പിന്നെ ചോദിച്ചു..." കുട്ടിസൈക്കൊലജിയയിരുന്നില്ലേ....സബ്ജെക്റ്റ്......... പേര് ഞാന്‍മറന്നുപോയി.....ഒരുപാട് കാലമായതല്ലേ...

ഇപ്പോഴും തന്നെ മറന്നിട്ടില്ലല്ലോ എന്നാ സന്തോഷത്തോടെ ഞാന്‍പേര് പറഞ്ഞു....

അല്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല സൌഹൃദത്തിലായിരുന്നു ,,,,, ലൈബ്രറിയില്‍ പുസ്തകമെടുക്കാന്‍ തനിച്ചാണ്പോവുക....അതുംക്ലാസ്സ്‌ ടൈം കഴിഞ്ഞ്......കുട്ടികള്‍ കുറെയൊക്കെപോയിരിക്കും...ഞാന്‍ഹോസ്റെലിലയതുകൊന്ദ്.. വളരെപതുക്കെയാണ് ചെല്ലുക....അപ്പോള്‍ സംസാരിക്കാന്‍ സമയംകിട്ടും.....
നാട്ടിലെയും വീട്ടിലെയും കാര്യങ്ങള്‍ പറയും....

ഒരിക്കല്‍ ഏതോ ഒരു നോവല്‍ എടുത്തു തരുമ്പോള്‍ അദ്ദേഹംപറഞ്ഞു....ഇത് വായിക്കൂ ..ഇത് തന്നെയാണ്എന്റെജീവിതം..... അദേഹം തുടര്‍ന്ന്....ഭാര്യയുമായി ഉള്ളവഴക്ക്...കോടതിയില്‍നടന്നുകൊണ്ടിരിക്കുന്ന...കേസ്...

എനിക്കെല്ലാം മനസിലാവുന്നുണ്ടായിരുന്നു....കുറച്ചുമാസങ്ങളായി....ഗോപിയേട്ടനെ ചുറ്റിപറ്റിയുള്ള കഥകള്‍ഞാനുംകേള്‍ക്കുന്നുണ്ടായിരുന്നു...അത് സത്യമാണെന്ന് അടേഹത്തില്‍നിന്നു തന്നെ അറിഞ്ഞപ്പോള്‍ സഹതാപംതോന്നി....

പിന്നീട് ഞാനതെപറ്റി ചോദിച്ചതെയില്ല....

ഞങ്ങള്‍ക്കിടയില്‍ ജ്യോതിഷവും, ആധ്യാത്മികതയും....സംസാരവിഷയമായി.....

പിന്നെ അവസാന വര്‍ഷ പരീക്ഷയുടെ റിസള്‍ട്ട് വാങ്ങാന്‍പോയപ്പോള്‍ അദേഹം ലീവിലായിരുന്നു....
പിന്നെ കാണുന്നത്...ഇപ്പോഴാണ്....

ഒര്മകള്‍ക്കൊടുവില്‍ ഞാന്‍ തന്നെ സംസാരത്തിന് തുടക്കമിട്ടു...
" ഗോപിയേട്ടന്‍ ഇപ്പോള്‍ എവിടെയാ വര്‍ക്ക്‌ ചെയ്യുന്നേ?? രാധേച്ചിയുടെ പിണക്കമൊക്കെ മാറിക്കാണും അല്ലെ... ഇപ്പോള്‍ഒരുമിച്ചാണോ നിങ്ങള്‍....??? കാണനമെന്നഗ്രഹിച്ചിരുന്നുഞാന്‍.... ഒരു കാലത്ത്...."

എനിക്ക് ചോദിയ്ക്കാന്‍ ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു.... എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അദേഹംഅല്‍പ്പനേരം മൌനംപാലിച്ചു.... പിന്നെ പറഞ്ഞു തുടങ്ങി....

കുട്ടി ഒന്നും മറന്നിട്ടില്ല അല്ലെ... ഇപ്പോള്‍ജോലിയില്ല....ഭാര്യയില്ല....മക്കളില്ല....ആരും....ആരുമില്ല....

അദേഹം പറഞ്ഞുകൊണ്ടിരുന്നു......

ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തതും.....കുട്ടികളെ തനിക്കുവിട്ടു തരത്തിരുന്നതും....അങ്ങനെയങ്ങനെ....

ഞാന്‍ എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു.....

അപ്പോള്‍ തന്‍ കോളേജ് ലൈബ്രരിയിലനെന്നും,,, പുസ്തകംതിരയുന്ന ഗോപിയേട്ടന്‍ തന്നോട് വീട്ടുകാര്യങ്ങള്‍പരയുകയനെന്നും....തോന്നി.....

ആര്‍ക്കും വേണ്ടാത്ത ഒരു ജീവിതം കഴിയാന്‍ ഒരു ജോലിയുടെആവശ്യമില്ലെന്ന് തോന്നി...റിസൈന്‍ ചെയ്തു.... ഇപ്പോള്‍യാത്രയിലാണ്.....ഒരു തീര്‍ത്ഥാടനം...ഒരുലക്ഷ്യവുമില്ലാതെ...... ബന്ധങ്ങളില്ലാത്ത ജീവിതത്തിനുഒരുലക്ഷ്യവും അര്‍ത്ഥവുമില്ല കുട്ടീ......അങ്ങനെയുള്ള ജീവിതംതന്നെ വ്യര്തഥ്മാന്....

അദേഹം പറഞ്ഞു നിര്‍ത്തിയ വാചകം എന്റെഉള്ളില്കൊണ്ടു.... ബന്ധങ്ങളുടെ ശ്വാസംമുട്ടിക്കുന്നഅസ്വാതന്ത്ര്യത്തെ ഉപേക്ഷിച്ചു യാത്ര തുടങ്ങിയ എന്റെഉള്ളു പിടഞ്ഞു.....

നാളെ എന്റെ ജീവിതവും....അര്‍ത്ഥമില്ലാതെ.....

ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു....ഞാന്‍ പെട്ടന്ന് ബാഗുമെടുത്ത്എഴുനേറ്റു.... " ഗോപിയേട്ട, ഞാന്‍ഇറങ്ങുകയാണ്....വീണ്ടുംകാണണമെന്ന് അത്മാര്തമായി ആഗ്രഹിച്ചുകൊണ്ട്...."

മിഴികള്‍ അടെഹതോടുള്ള നന്ദിയാല്‍ നിറഞ്ഞിരുന്നു....

" അല്ല, കുട്ടി എങ്ങോട്ടാണെന്ന് പറഞ്ഞില്ല, "

" ഞാന്‍......ഇവിടെ അടുത്ത, ഒരു ബന്ധു വീട്ടിലേക്ക്.... "

പെട്ടന്ന് നാവില്‍ വന്ന നുണ പറയേണ്ടി വന്നതില്‍ എനിക്ക് ദുഖംതോന്നി....

സ്റ്റേഷനില്‍ ഇറങ്ങി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ട്രെയിന്‍ ടൈംഅന്വേഷികുമ്പോള്‍ എത്രയും പെട്ടന്ന് വീട്ടില്‍തിരിച്ചെത്താനുള്ളധൃതിയായിരുന്നു.... തന്റെ നാട്ടിലേക്കുള്ള വണ്ടിയുംപ്രതീക്ഷിച്ചു നില്‍ക്കുബോള്‍ മനസ്സില്‍നിറയെ ഗോപിയേട്ടന്റെവാക്കുകളായിരുന്നു,,.....

യാത്രയില്‍ അദേഹത്തെ കണ്ടില്ലായിരുന്നെങ്ങില്‍.....

എന്റെ ജീവിതവും ലക്ഷ്യമില്ലാത്ത ഒരു തീര്‍ഥാടനംആകുമായിരുന്നോ.........

അതെക്കുരിചോര്‍ക്കാന്‍ ശ്രമിക്കാതെ, വീണ്ടും യാത്രതുടങ്ങുകയായിരുന്നു....

ബന്ധങ്ങളിലേക്ക്.... വീണ്ടും....ഒരുമടക്കയാത്ര........!!!!!!!!!!!
......

2 comments:

അജീഷ് ജി നാഥ് അടൂര്‍ said...

എഴുത്ത് നന്നായിട്ടുണ്ട്..നമ്മുടെ മനസ്സിലുയരുന്ന ചിന്തകള്‍ക്കു പഴയ അക്ഷരങ്ങളില്‍ പുതിയ വര്‍ണ്ണം പുരട്ടി ഇടയ്ക്കു എഴുതിച്ചേര്‍ക്കണം..കൂടുതല്‍ ആഴത്തിലെത്താന്‍..വായനക്കാരന്റെ മനസ്സില്‍.. ആശംസകള്‍...

സ്മൃതിപഥം said...

enikkum orkanundu oru pazhaya librarian............

Post a Comment