Wednesday, December 29, 2010

ആത്മഹത്യ

' മുട്ടുവിന്‍ തുറക്കപ്പെടും'
ബൈബിള്‍ വചനം...

കാലങ്ങളായി.....
പല തവണകളായി,
നിന്റെ വാതില്‍ക്കല്‍ വന്നു
ഞാന്‍ മുട്ടിവിളിക്കുന്നു.
ഒരിക്കലും തുറക്കപെടാത്ത
വാതിലുമുപെക്ഷിച്ചു
പലപ്പോഴും ഞാന്‍
മടങ്ങിപ്പോയി..

ഇന്ന് ഞാന്‍
വീണ്ടും വരും
ഇത്
ഒടുവിലത്തെ
വരവായിരിക്കും
വാതില്‍
എനിക്കായ്
തുറക്കപെടുക തന്നെ ചെയും


'വിശ്വസിക്കുന്നവരെ
ദൈവം കൈവിടില്ലത്രേ...'

7 comments:

Unknown said...

അത്മഹത്യ വേണ്ടിയാണോ വീണ്ടും മുട്ടുന്നത് ..തുറക്കപ്പെടും......അതിനു ഒക്കെ സമയമുണ്ട്

മഹേഷ്‌ വിജയന്‍ said...

പരമ്പരാഗതവും ഔട്ട്‌ ഓഫ് ഫാഷനുമായിട്ടുള്ള ആത്മഹത്യാ രീതികള്‍ (തൂങ്ങി ചാവുക, വിഷം , ട്രയിന് തല വെക്കുക, തുടങ്ങിയവ) വെടിഞ്ഞു, അതി നൂതനവും രസകരവും ഇന്നേ വരെ ആരും ചെയ്തിട്ടില്ലാതതുമായ പുതിയ ആത്മഹത്യാ രീതികള്‍ തേടിയുള്ള അലച്ചിലില്‍ ആണ് ഞാന്‍... 100% satisfaction guaranteed.. or 100% cash back...
ഇങ്ങനെ തുറക്കാത്ത വാതില്‍ക്കല്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തു നിന്ന് കഷ്ടപെടെണ്ട ആവശ്യമില്ല...
പ്രത്യേക ശ്രദ്ധയ്ക്ക്‌, ഇവിടെ നിന്നും വാങ്ങുന്ന ആത്മഹത്യാ രീതികള്‍ക്ക് കോപ്പി റൈറ്റ് ഉണ്ടായിരിക്കുന്നതാണ്..

Sneha said...

eeshwaranil thanne thanne samarppikku.......thurakkatha vaathilum thurakkapedum...:)

പട്ടേപ്പാടം റാംജി said...

ഇതിപ്പോ ആകെ സംശയം.
ആത്മഹത്യ ചെയ്യാന്‍ വീണ്ടും വീണ്ടും മുട്ടേ.
എന്തായാലും ഇനി മുട്ടല്‍ അവസാനിപ്പിച്ച് നേരെ നോക്കാം.
ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ said...

ellathinum samayamundu, alpam kshamikkaam alle.... aashamsakal...

Anil cheleri kumaran said...

good post.

lost dreamz.... said...

thanks my friends......

Post a Comment