മൌനത്തിന്‍റെ നീണ്ട
ഇടവഴിയിലൂടെ
നടന്നു നീങ്ങിയിരുന്ന
രണ്ടു നിഴലുകള്‍
നീയും ഞാനും...(?)
മാറി വന്ന ദിനരാത്രങ്ങളും
ഋതുഭേദങ്ങളും നമ്മുടേതായിരുന്നു..
* * *
ഒരു അമാവാസി,
കറുത്തിരുണ്ട നിഴലുകളില്‍ വീശിയ
കനത്ത കാറ്റേറ്റു
കൊഴിഞ്ഞുപോയ
കരിയിലകള്‍ക്കിടയില്‍
തകര്‍ന്നു പോയ ഞാന്‍!
നിന്റെ കണ്ണുകളില്‍,
അന്ന് ഞാനാദ്യമായ് കണ്ട
കനത്ത നിഴല്‍
എന്നെ, നിന്നില്‍ നിന്നും
മറച്ചു കളഞ്ഞു.
ഇന്നിന്റെ വഴി,
മൌനതിനെത് മാത്രമല്ല
കലാപകാരികളുടെ
കൊലചിരിയുടെതുകൂടി.
ആ നീണ്ടവഴിയില്‍,
രണ്ടു നിഴ്ലുകളില്ല
ഒന്ന് മാത്രം.
പിന്നെ,
ഇനിയും വിട്ടുമാരത
അമാവാസിയുടെ
കനത്ത നിഴലുകളും!!
നാളെ....
ഈ വഴിയില്‍
അവശേഷിക്കുന്നത്
തീര്‍ച്ചയായും,
മറ്റൊരു നിഴലായിരിക്കില്ല
കലാപകാരികള്‍ക്ക് കൂടി,
അന്ന് നിഴ്ലുണ്ടായിരിക്കില്ല!
Subscribe to:
Post Comments (Atom)
5 comments:
amavaasi poornachandranaayi maari nilaavu choriyeette..aashamsakal..
ഇതെനിക്കു വളരെ ഇഷ്ടമായി...........പ്രത്യേകിച്ചും
ഒരു അമാവാസി,
കറുത്തിരുണ്ട നിഴലുകളില്‍ വീശിയ
കനത്ത കാറ്റേറ്റു കൊഴിഞ്ഞുപോയ
കരിയിലകള്‍ക്കിടയില്‍-
തകര്‍ന്നു പോയ ഞാന്‍!
നിന്റെ കണ്ണുകളില്‍,
അന്ന് ഞാനാദ്യമായ് കണ്ട
കനത്ത നിഴല്‍..
എന്നെ, നിന്നില്‍ നിന്നും
മറച്ചു കളഞ്ഞു.
നന്നായിട്ടുണ്ട്...ഒരു ഫീല്‍ കിട്ടുന്നുണ്ട്..ആശംസകള്‍..
നന്ദി...സ്നേഹ, അജീഷ്
കവിതകളെ കുറിച്ച് ആധികാരികമായി പറയാനും, ആസ്വദിക്കാനും എനിക്കാവില്ല..
പക്ഷെ, ഏത് വരികള്‍ക്കിടയിലും ഒളിഞ്ഞു കിടക്കുന്ന എഴുത്ത്കാരന്റെ അല്ലെങ്കില്‍ എഴുത്തുകാരിയുടെ മനസ്സിലെ എഴുതാത്ത വരികളിലെക്കെത്തി നോക്കാന്‍ എനിക്കാവും..
ഇപ്പോള്‍ സമയമില്ല കുട്ടീ.. ബാക്കി പോസ്റ്റുകള്‍ വായിക്കാന്‍ പിന്നീട് വരാം..
ആശംസകള്‍..
നന്ദി മഹേഷ്ജി....
തങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു
Post a Comment