Wednesday, November 27, 2013

മനസ്സ്-- വീണു കിടന്നിരുന്ന
ഒരു കരിയില...
കാറ്റ് തൊടാതിരിക്കാൻ
പഴുതില്ലാത്ത ഒരു കോട്ട
അതിനു ചുറ്റും പണിതിരുന്നു ..

എന്നിട്ടും,
ഏതോ സൂത്രപഴുതിലൂടെ
കയറി വന്ന
ഇളം കാറ്റ്  തൊട്ട  കരിയില
ഇപ്പോൾ
പതറി പതറി നടപ്പുണ്ട്..

2 comments:

Post a Comment