Sunday, November 24, 2013

അസ്തമയം

എനിക്ക് നേരെ നീ നീട്ടിയത്
ജീവിതമായിരുന്നില്ല ,
മരണവും...!

രണ്ടിനും ഇടയ്ക്കുള്ള
എന്തോ ഒന്ന് ....

എനിക്ക് ജീവനുണ്ടായിരുന്നു
സ്വപ്‌നങ്ങൾ ചിറകിട്ടടിക്കുന്ന
ഒരു മനസും ..

സ്വപ്നങ്ങളെ മറക്കാൻ പഠിപ്പിച്ചതും
ശ്വാസമില്ലാതെ ജീവിക്കാൻ പഠിപ്പിച്ചതും
നീയായിരുന്നു..

ഇപ്പോൾ, ഞാൻ...
ചക്രവാളങ്ങൾക്കപ്പുറത്ത്
സൂര്യനെ കാത്തുനിൽക്കുകയാണ് .....

എന്റെ സ്വപ്നങ്ങളുടെ ചിത കൊളുത്താൻ !!
--

1 comments:

മഹേഷ്‌ വിജയന്‍ said...

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ തിരിച്ചുവരവിനെ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു....!

Post a Comment