പിന്നെയും വന്നു,
പിന്കഴുത്തിലൂടെ
മുകളിലേക്കരിച്ചു കയറി
ഒരു നോവ്
പതുക്കെ പതുക്കെ
ഒന്നില്‍ തുടങ്ങി
മറ്റൊന്നിലേക്കു വ്യാപിച്ചു
ഞരമ്പുകള്‍ തോറും
ഈ
വേദനയല്ലാതെ
മറ്റൊന്നുമില്ല
കാലങ്ങളായി കൂട്ട്...
ക്ഷണിക്കാതെ എത്തിയ
കാമുകനെ പോലെ
പതുങ്ങി വന്നു
എന്നിലാകെ പടര്‍ന്നു കയറും
ഓരോ ഞരമ്പ്കളിലും
വ്യാപിച്
എന്നെ തളര്‍ത്തി ഉറക്കും
അകം കരഞ്ഞു
പോള്ളിയടര്‍ന്നു
മരിക്കുമ്പോഴും
പുറം
തെളിഞ്ഞു ചിരിച്ചു
നടന്നു....
വെറുതെ.....
31 comments:
നിത്യ യൌവനവുമായി അവന് വരും ..അനന്തമായ ചക്രവാളങ്ങല്ക്കപ്പുറത്തെ വാഗ്ദത്ത ഭൂമിയിലേക്ക് കൊണ്ടുപോകാന്‍ ..
ഇരു കൈകളിലും നിന്നെ കോരിയെടുത്തു അവന് ശൂന്യതയില്‍ വിലയം പ്രാപിക്കും
അവിടെ നിന്നെ കാത്തിരിക്കുന്നത്
വേദനകളും ഓര്‍മകളും ഇല്ലാത്ത
അതീത ലോകമാണ് ...
ഉറങ്ങാന്‍ എങ്കിലും ആകുന്നില്ലേ.. മഹാഭാഗ്യം..
രക്താർബുദം പോലെ, നോവാർന്നൊരു വായന!
@ രമേശ് അരൂര്‍ , സത്യമാണ് മാഷെ......അവന് വരുമെന്ന പ്രതീക്ഷയിലാണ് ജീവിതം.....
@ മഹേഷ്, ഉറക്കം.....അതെ....അതൊരു മഹാഭാഗ്യം....
@ രഞ്ജിത് , നന്ദി നല്ല വായനക്ക്....
തുടര്‍ന്നും പ്രതികരണം പ്രതീക്ഷിക്കുന്നു...
സങ്കടത്തിണര്പ്പുകളുള്ള അകം. വേദനയുടെ കാറ്റുവരവുകള്‍.
അന്നേരം, മരണത്തേക്കാള്‍ വേഗമേറിയ പക്ഷി, സ്വപ്നം തന്നെ.
................:)
ചിലപ്പോഴൊക്കെ യാഥാര്‍ത്ഥ്യം, സ്വപ്നം പോലെ......മനോഹരമായിരിക്കും....
നന്ദി....!
പുഞ്ചിരിക്കു പിറകിലെ നോവ് ആരറിയാന്‍!
ശരിയാണ്.....
എങ്കിലും...
യഥാര്‍ത്ഥത്തില്‍... പുഞ്ഞിരിക്ക് പിറകിലാണ് നോവെന്നു ചിലരെങ്കിലും തിരിച്ചറിയുന്നു........ :)
നന്ദി ഇസ്മയില്‍...
പതുക്കെ തുടങ്ങി ... ചിന്തകളിലാകെ പടർന്നു സിന്ധു തന്ന ഈ നോവ്...
നന്ദി... പ്രിയ സുഹൃത്തെ.....
തുടര്‍ന്നും പ്രതികരണം പ്രതീക്ഷിക്കുന്നു...
nanavulla novukal.............
ആദ്യമായാണ് ഞാന്‍ ഈ ബ്ലോഗില്‍ എന്ന് തോന്നുന്നു. കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്. വായിക്കാന്‍ പ്രേരിപ്പിക്കുന്നു. കൂടുതല്‍ പോസ്റ്റുകളിലേക്ക് പോയില്ല. ചെറിയ ചില അക്ഷരപ്പിശകുകള്‍ ഉണ്ട്. തിരുത്തണേ.
ക്ഷണിക്കാതെ എത്തിയ കാമുകനെ’പോലെ’..... ആ ‘പോലെ’ അവിടെ എന്തിന്? ആ ഒരു വാക്കുള്ളതിനാൽ കാമുകാഗമനം കാത്തിരിക്കുന്ന കാമുകിയാവുന്നില്ല. അതില്ലാതെതന്നെ കാലങ്ങളായി കഠിനവേദന സഹിച്ച്, ബാഹ്യമായി പുഞ്ചിരിപൂശിക്കഴിയുന്ന ഒരു വിരഹിണിയെ കവിതയിൽ കാണാനാകും. ഒരു നുള്ള് നോവ് തരുന്ന ചെറു ഗദ്യകവിത. ആശംസകൾ......
പ്രണയത്തിന്റെയും നിരാസത്തിന്റേയും വചനങ്ങള്‍ മാത്രമാണോ താളുകളില്‍.കവിതകള്‍ നന്നായി
@ നന്ദി കൊടികുത്തി....,
@ മനോരാജ്, വായനക്ക് നന്ദി...
അക്ഷര പിശകുകള്‍ ശ്രദ്ധിക്കാം...വായിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യം...!!
@ നല്ല വായനക്ക് നന്ദി വി എ ...
@ പ്രിയ ഹാരിസ്...
പ്രണയവും നിരാസവുമാണോ താങ്ങള് വരികളില്‍ വായിച്ചത്...
അതുമാത്രമല്ല ഈ വരികളില്‍ എന്ന് ഞാന്‍ പറയട്ടെ...
അതിനപ്പുറത്തുള്ള ഒരു നോവിനെ ഞാന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചു....എന്നതാണ് സത്യം...
പക്ഷെ വായിച്ചു വരുമ്പോള്‍ ഇതിലും പ്രണയം.... :)
സ്വാഭാവികം......
ചെമ്മാടന്‍ എന്ന സുഹൃത്ത് പറഞ്ഞത് പോലെ ഒരു വേദനയാണ്....ഈ വരികള്‍ക്ക് പിന്നില്‍...
പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന....ആ വേദനയുടെ കരുത്ത് ഈ വരികളില്‍ ഒട്ടും തന്നെയില്ല....
എല്ലാറ്റിനെയും പ്രണയിക്കുന്ന മനസുകൊണ്ട് എഴുതിയപ്പോള്‍...ഇങ്ങനെ ആയിപോയതാണ്....
നന്ദി സുഹൃത്തുക്കളെ...
ഈ നോവ് ഒരു ഇഷ്ടമായി ..
thanks zahi
നല്ല കവിത..
ഇനിയും വരട്ടെ നല്ല നല്ല എഴുത്തുകള്‍ ..
ആശംസകള്‍.
( കുറച്ചു കാലമായല്ലോ എഴുത്ത് നിര്‍ത്തിയിട്ട്..)
njan ee vazhi adyamn. vedanayilekano njan kaloduthu vechad?
ekilum suhrthe manasinde vedana kurakkan kavithaye asrayikkubol ellam oru anuboodiyanu
ee nobarathil njanum pak cherunnu
raihan7.blogspot.com
suhrthe word verification ozhivakutoo
I know that your words can speak better than my stupid comment... But.. I must say it's beautiful :)God bless you.
കുറച്ചു കാലമായി...ഞാന്‍ ബ്ലോഗില്‍ വരാറില്ല....സമയകുറവ്......എന്ന് മാത്രം പറഞ്ഞു ഒഴിയട്ടെ,
ദില്‍ഷ,.....
ഈ വേദനയില്‍ പങ്കു ചേര്‍ന്നതിനു നന്ദി.....
വളരെയധികം........
അഭിലാഷ്....
നന്ദി....ഈ പ്രോചോദനത്തിന്...
കുമാരന്,
ഇനിയും പോസ്റ്റുകള്‍ വായിച്ച...അഭിപ്രായങ്ങള്‍ എഴുതുമല്ലോ...
നല്ല കവിതകള്‍. നല്ല വരികള്‍. ആശംസകള്‍
ഇപ്പോള്‍ നോവൊക്കെ മാറിയില്ലേ.............. :)
ബൂലോകത്ത് ചുറ്റിത്തിരിഞ്ഞ് ഇവിടെ എത്തി. ഈ പഴയ ബ്ലോഗ് കവിത വായിച്ചു.
എന്താണിത് ? വേദനയാണല്ലോ കവിതയില്‍ നിറഞ്ഞത് ? നോവാര്‍ന്ന വായന നല്‍കുന്നത് ബ്ലോഗില്‍ പതിവാക്കി എഴുത്തുകാര്‍.
പോസ്റ്റ് വളെരെ നന്നായിരിക്കുന്നു.
എന്നാല്‍,
ഉറക്കമൊഴിച്ചു ഇരുന്നു എഴുതിയ ഇതെല്ലാം ബൂലോക കള്ളന്മാര് മോഷ്ടിച്ചാല്‍ എങ്ങിനെ ഉണ്ടാവും?
മോഷ്ടിക്കാതിരിക്കാന്‍ വഴിയുണ്ട്. ദാ.. ഈ ലിങ്കില്‍ പോയി അതിനുള്ള മരുന്ന് വാങ്ങിക്കൂ..
http://shahhidstips.blogspot.com/2012/05/blog-post_19.html#comment-form
ചെറുവാക്കുകളില്‍ കുറച്ചുവരികളില്‍ ഹൃദയത്തെ സ്പര്‍ശിക്കും വിധം എഴുതുന്നതിന് അഭിനനന്ദങ്ങള്..
നന്ദി സുഹൃത്തെ...
nashdappedunna gasal
നന്നായി ഇനിയും എഴുതാൻ കഴിയട്ടെ..
സങ്കടങ്ങളായാലും സന്തോഷങ്ങളായാലും മരണം വരെ എഴുതുക
God bless you...
Post a Comment