Wednesday, December 1, 2010

നീ

ഞാന്‍
കാണാനിഷ്ട്ടപെടാതിരുന്ന
സ്വപ്നമായിരുന്നു നീ
എന്നിട്ടും,
എന്റെ ഉറക്കത്തിലേക്കു
കയറി വന്നു
ഉറക്കം കെടുത്തിക്കൊണ്ട്...
ഉറക്കത്തിലും
ഉറക്കമില്ലായ്മയിലും
സ്വപ്നമായ് അലഞ്ഞു നീ
ആദ്യം,
സ്വപ്നത്തെ ആട്ടിയോടിച്ച ഞാന്‍.
പിന്നെ,
സ്വപ്നം ജീവിതമാക്കിയ ഞാന്‍
പിന്നെ ഭീതിയായി
ഒടുവില്‍,
ഉറക്കമില്ലാതായ്
സ്വപ്നമില്ലതായ്,
പിന്നെ...
ഞാനും...!!




10 comments:

Sneha said...

ini swapnangal nallathavette...onnum nashtamaavathirikkette..

Unknown said...

എല്ലാം ശൂന്യതയിലേക്കു പൊങ്ങിപ്പറന്നീടുന്നൂ..........

mazha said...

hei chumma thonnunnatha..

Jishad Cronic said...

:) hum....

ജയിംസ് സണ്ണി പാറ്റൂർ said...

സ്വപ്നമല്ല ജീവിതം
എന്നാല്‍ ജീവിതം
നിറയെ സ്വപ്നങ്ങള്‍
ഇല്ലാതാകുന്നതും
നീണ്ടു നില്ക്കും സ്വപ്നം.

indrasena indu said...

ഒടുവില്‍,
ഉറക്കമില്ലാതായ്
സ്വപ്നമില്ലതായ്,
പിന്നെ...
ഞാനും...!!
നല്ല വരികള്‍
തുടരുക കൂട്ടുകാരി

അജീഷ് ജി നാഥ് അടൂര്‍ said...

നോവിന്റെ നൂലിഴകള്‍..
കെട്ടു പിണഞ്ഞു കിടക്കുന്നു.
ആ സ്വപ്നത്തിലും..
ചുവന്ന നൂലിഴകള്‍.

ആശംസകള്‍...

zahi. said...

ഞാന്‍
കാണാനിഷ്ട്ടപെടാതിരുന്ന
സ്വപ്നമായിരുന്നു നീ
എന്നിട്ടും,
എന്റെ ഉറക്കത്തിലേക്കു
കയറി വന്നു
ഉറക്കം കെടുത്തിക്കൊണ്ട്..
good.

മഹേഷ്‌ വിജയന്‍ said...

സ്വപ്നങ്ങള്‍ വേട്ടയാടുന്ന ഉറക്കത്തില്‍ നിന്ന് രക്ഷപെടാന്‍ ഞാന്‍ പല വഴികളും നോക്കി...
ഫലമുണ്ടായില്ല.. ദിവസേന കുടിക്കാന്‍ തുടങ്ങിയ ബിയറിനും നിറമില്ലാത്ത എന്റെ സ്വപ്ങ്ങളെ തോല്പ്പിക്കാനായില്ല..
അവസാനം ഞാനൊരു ഡോക്റ്ററെ കണ്ടു. എല്ലാം കേട്ട് കഴിഞ്ഞു അദ്ദേഹം പറഞ്ഞു..
"തലക്കല്‍ ഒരു ഡയറിയും പേനയും വെച്ച് കിടന്നുരങ്ങിക്കൊള്ളൂ.. സ്വപ്നം കണ്ടു കഴിയുമ്പോള്‍ ഉടന്‍ എഴുന്നേറ്റു അത് ഡയറിയില്‍ എഴുതുക. നിങ്ങള്‍ മഹാനായി തീരും.."
ഇനി അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്യണം..എങ്ങാനും മഹാന്‍ ആയാലോ ?

Thooval.. said...

ഉറക്കത്തിലും
ഉറക്കമില്ലായ്മയിലും
സ്വപ്നമായ് അലഞ്ഞു നീ

athokke aaru kaanan alle...?

Post a Comment