Thursday, November 25, 2010

ജീവിതം; കുറെ ചോദ്യങ്ങള്‍..

ജീവിതം എന്നാല്‍ എന്താണ്?

ഉത്തരമറിയാത്ത ചോദ്യമാത്
ആഴത്തില്‍ ചിന്തിച്ചാല്‍ പലതുമാണ്...

അലകടലിന്റെ അപാരത പോലെ
നീലാകാശത്തിന്റെ അനന്തത പോലെ
ഭൂമിയുടെ വിശാലത പോലെ..

ഒരിക്കല്‍ കൂടി ചിന്തിച്ചാലോ??

ദിവസങ്ങളുടെ ആവര്‍ത്തനമാണ്...
സുഖദുഖങ്ങളുടെ കേദാരമാണ്
ആഗ്രഹങ്ങളുടെ കലവറയാണ്...
എന്തിനോ വേണ്ടിയുള്ള ഓട്ടമാണ്
ഒന്നും നേടാനാവാതതിന്റെ നിരാശയാണ്..
വിശപ്പടക്കാനുള്ള അധ്വാനമാണ്
ഉന്നതങ്ങളടക്കി വാഴാനുള്ള അലചിലാണ്...

ഇതെല്ലാമാണ് ജീവിതം ഇന്ന്..

പക്ഷെ യഥാര്‍ത്ഥത്തില്‍ ജീവിതം,
ദൈവഹിതങ്ങള്‍ നിറവേറ്റുവാനാണ് ...

ഇതെല്ലാമറിയുമ്പോഴതാ
അടുത്ത ചോദ്യം പരിഹസിക്കുന്നു.....!!

ജീവിതം എന്തിനു വേണ്ടിയാണു???

ഉത്തരമോ പെട്ടന്നാണ്..

ജീവിച്ചു തീര്‍ക്കാന്‍ വേണ്ടി....
സുഖദുഖങ്ങലറിയാന്‍ ......
നിരാശയുടെ വേദനയറിയാന്‍
പരാജയത്തിന്റെ പടി ചവിട്ടാന്‍....
വിശപ്പറിയാനും അധ്വനിക്കാനും വേണ്ടി...

എല്ലാടിനുമൊടുവില്‍,
മരണത്തെ വരവേല്‍ക്കാന്‍ വേണ്ടി.....

യഥാര്‍ത്ഥത്തില്‍ ജീവിതം,
പാപമോചനത്തിന് വേണ്ടി....

ഒഴിച്ചുകൂടാനാവാത്ത അടുത്ത ചോദ്യം...,

ജീവിതം ആര്‍ക്കു വേണ്ടി???

തനിക്കു തന്നെ വേണ്ടി...
പിന്നെ മറ്റാര്‍ക്കോ വേണ്ടി...
ഒടുവില്‍....
തനിക്കുപോലും വേണ്ടാതെ...
മരണത്തിനു മാത്രം നല്‍കാനായി...
ചിലപ്പോഴാകട്ടെ....,
മരണത്തിനുപോലും..വേണ്ടാതെ....

അപ്പോള്‍ പിന്നെ ജീവിതം,
ആര്‍ക്കുവേണ്ടി???


5 comments:

Sneha said...

life is a real confusion.......!

KEERANALLOORKARAN said...
This comment has been removed by the author.
KEERANALLOORKARAN said...

aha!!!arkariyaam...bt am damn shure ,if u gt answr 4 d last qstn,dat moment onwards u vil start to love ur life.....isnt it...?

അജീഷ് ജി നാഥ് അടൂര്‍ said...

ജനിച്ചു വീഴും മുന്‍പേ മരിച്ചു പോകുന്നവര്‍ക്ക് ജീവിതമെന്താണ്...? ജനിച്ചു വീണാല്‍ ജീവിച്ചു തീര്‍ത്തേ മതിയാവൂ..മരണമെത്തും വരെ...അതാണല്ലോ..പരമമായ യാഥാര്‍ത്ഥ്യം...ആര്‍ക്കു വേണ്ടിയെന്നു ചോദിക്കരുത്..അത് ലിഖിതമാണ്...ഒരു പക്ഷേ അതൊരാള്‍ക്കുവേണ്ടി മാത്രമാവില്ല...ഒരാള്‍ക്കെങ്കിലും വേണ്ടി തന്നെയാവും....ഇടയ്ക്ക് ഇങ്ങനെ ഒക്കെ ചിന്തിയ്ക്കാം...ചിന്തയുടെ ദൈര്‍ഘ്യം ജീവിതത്തിന്റെ നിറഭേദങ്ങള്‍ മറയ്ക്കാന്‍ ഇട നല്‍കരുതെന്നു മാത്രം...

കറുപ്പു മാത്രമല്ലല്ലോ..വര്‍ണ്ണം..വേറെയും എത്രയോ നിറങ്ങള്‍...എല്ലാം കലരുന്നതും കറുപ്പു തന്നെ...എന്നു കരുതി...കറുപ്പാണെനിയ്ക്ക് കിട്ടിയത്, കറുപ്പേയുള്ളൂ വര്‍ണ്ണം എന്നു കരുതരുത്....നിറഭേദങ്ങളാണു ജീവിതം...വര്‍ണ്ണ വിസ്മയം. അതു കാണാന്‍ ശ്രമിയ്ക്കുക.

lost dreamz.... said...

നന്ദി.....എല്ലാവര്‍ക്കും...

എന്തോ ഇപ്പോള്‍ കറുപ്പ് മാത്രം കാണാന്‍ ഇഷ്ട്ടപെടുന്നു അജീഷ്.....
അതു മാത്രമേയുള്ളൂ ശാശ്വതമായി എന്നാ തോന്നലാവാം.....
എല്ലാം ജീവിതം നല്‍കുന്ന കാഴ്ചപാടുകള്‍.......
കിട്ടുന്നതെന്തോ അതിനെ സ്നേഹിക്കുന്നു..............

Post a Comment