Wednesday, March 19, 2014

----------

ഒട്ടിച്ചു വെച്ച ചിരി...

മരവിച്ച നോക്കുകൾ.....

ശ്വാസം മുട്ടിക്കുന്ന

ചുമരുകൾ...

മനസ്സിൽ

ഒരു തണലുള്ളതുകൊണ്ട്

ഉറങ്ങുന്നുണ്ട്

യാഥാർത്ഥ്യത്തിന്റെ ചൂടിനാൽ

ഇടയ്ക്കിടെ

മുറിഞ്ഞു പോകുന്ന ഉറക്കം ,

തിരിച്ചു പിടിക്കാൻ  

ഒരിടമന്വെഷിക്കുമ്പോൾ

ചെന്നെത്തുന്നത്

നിന്റെ കണ്ണുകളിലേക്കാണ്‌ ...!!!

വിളിപ്പാടകലെ

മറഞ്ഞു നിന്ന് തഴുകുന്ന

കണ്ണുകളിലെക്കാണ്

ഇന്നും

ഉറങ്ങി വീഴുന്നതും

ഉറക്കമുണരുന്നതും .....!!!!         




         

2 comments:

ഫൈസല്‍ ബാബു said...

കൊള്ളാം ..അക്ഷരങ്ങള്‍ കുറച്ചു കൂടി വലുതാക്കിയാല്‍ വായിക്കാന്‍ സുഖംകൂടും

ശാന്ത കാവുമ്പായി said...

ആശംസകൾ.

Post a Comment