Wednesday, November 27, 2013

മനസ്സ്



-- വീണു കിടന്നിരുന്ന
ഒരു കരിയില...
കാറ്റ് തൊടാതിരിക്കാൻ
പഴുതില്ലാത്ത ഒരു കോട്ട
അതിനു ചുറ്റും പണിതിരുന്നു ..

എന്നിട്ടും,
ഏതോ സൂത്രപഴുതിലൂടെ
കയറി വന്ന
ഇളം കാറ്റ്  തൊട്ട  കരിയില
ഇപ്പോൾ
പതറി പതറി നടപ്പുണ്ട്..

Monday, November 25, 2013

..........

ഓർമകൾ...
മുറിവുകളാണെന്നോ ?
അതോ
മുറിവിന്നാശ്വാസമോ ....?
രണ്ടുമാണ്
പക്ഷെ 
നിന്നെക്കുറിച്ചുള്ള
ഓർമ്മകൾ...
എന്റെ ശ്വാസം തന്നെയാണെന്നോ ..?
ഓരോ ശ്വാസത്തിലും നിശ്വാസത്തിലും ഞാൻ നഷ്ടപ്പെടുത്തിയ
എന്റെ ജീവിതത്തെക്കുറിച്ചുള്ള
തുടിപ്പുകൾ
നിന്റെയും....!!!

Sunday, November 24, 2013

അസ്തമയം

എനിക്ക് നേരെ നീ നീട്ടിയത്
ജീവിതമായിരുന്നില്ല ,
മരണവും...!

രണ്ടിനും ഇടയ്ക്കുള്ള
എന്തോ ഒന്ന് ....

എനിക്ക് ജീവനുണ്ടായിരുന്നു
സ്വപ്‌നങ്ങൾ ചിറകിട്ടടിക്കുന്ന
ഒരു മനസും ..

സ്വപ്നങ്ങളെ മറക്കാൻ പഠിപ്പിച്ചതും
ശ്വാസമില്ലാതെ ജീവിക്കാൻ പഠിപ്പിച്ചതും
നീയായിരുന്നു..

ഇപ്പോൾ, ഞാൻ...
ചക്രവാളങ്ങൾക്കപ്പുറത്ത്
സൂര്യനെ കാത്തുനിൽക്കുകയാണ് .....

എന്റെ സ്വപ്നങ്ങളുടെ ചിത കൊളുത്താൻ !!
--