Thursday, February 3, 2011

വാലന്റൈന്‍സ് ഡേ...


ഫെബ്രുവരി പതിനാല് ;

മുഴുവന്‍
പ്രണയത്തെയും
തളച്ചിടാന്‍
ഒരു ദിവസം ..

നിറങ്ങള്‍ ;
ചുവപ്പ്
മഞ്ഞ
പച്ച
......
.......
.......

സമ്മാനം;
ചുവന്ന
രക്ത നിറമുള്ള
റോസാപൂക്കള്‍

ആഘോഷം;
ബസ്‌ സ്റ്റോപ്പില്‍
ബസ്സില്‍
പാര്‍ക്കില്‍
കലാലയങ്ങളില്‍
ഓഫീസില്‍
............

ഒടുവില്‍;
ഇന്ന്
വിടപറയുമ്പോള്‍
വാടി കൊഴിയുന്ന
റോസാ പൂക്കളുടെ
ഇതളുകള്‍.....

* * *
എന്റെ പ്രണയം,
ദിവസവും കവിഞ്ഞ്
മുഴുവന്‍ ദിവസങ്ങളില്‍
നിറങ്ങളില്‍,
പൂക്കളില്‍
എങ്ങും
എവിടെയും
സമ്മാനമായ്‌ തരാന്‍
നീ മാത്രം നിറഞ്ഞു നില്‍ക്കുന്ന
ഹൃദയമല്ലാതെ മറ്റൊന്നുമില്ല ....!

എന്നിട്ടും;
നിനക്കത് മനസിലാക്കി തരാന്‍
ദിവസത്തിനും
കഴിഞ്ഞില്ല
പ്രണയ ദിനത്തിന് പോലും....!!!!

14 comments:

മഹേഷ്‌ വിജയന്‍ said...

സിന്ധു,
നിന്റെ സ്നേഹം അവനു മനസ്സിലാക്കി കൊടുക്കേണ്ടത് നീ ആണ്..
അതിനാകുന്നില്ലെങ്കില്‍ ഉത്തരവാദി നീ മാത്രമാണ്..
പാവം പ്രണയദിനം എന്ത് പിഴച്ചു..?
എഴുതുക, എഴുത്ത് തുടരുക..ആശംസകള്‍..

ഈ കഥ ഒന്ന് വായിച്ചു നോക്കൂ... സിന്ധു, ചിലപ്പോള്‍ നിനക്കിഷ്ടപ്പെട്ടെക്കം: വിട പറയുമ്പോള്‍

KELIKOTTU said...

നല്ല വരികള്‍. ആശംസകള്‍

Sneha said...

HMMMMM..............:)

Sentimental idiot said...

മഴ പെയ്യുന്നു.............ഇടനാഴികളില്‍ പെയ്യുന്നു ......പടവുകളില്‍ പെയ്യുന്നു.............മരച്ചുവടുകളില്‍ പെയ്യുന്നു .
രാത്രിയില്‍ ഹൊസ്ടെലിലെ മഴ..............പകല്‍ കാമ്പസിലെ മഴ.....
ഇവിടെ മഴയോടൊപ്പം പ്രണയം പെയ്യുന്നു.........പ്രണയത്തിന്റെ മണം...........
"അളിയാ ലവള് വരുന്നുണ്ടേ..........."

പുതിയ പോയെതിന്റെ മണം.............പുതിയ ഫിക്ഷന്‍റെ മണം......

lost dreamz.... said...

നന്ദി ...പ്രിയ സുഹൃത്തുക്കളെ.....:)

ഗുല്‍മോഹര്‍... said...

varikal ithrayere upayogikkathe parayan pattumayirunnu.......
anyway valare nannayirikkunnu

Satheesh Sahadevan said...

hehehhe...nice way of presenting love....a heart full of love and love...simple narration...can do better,,,,keep writing...

Satheesh Haripad said...

പ്രണയദിനം എന്നൊന്നിന്‌ പ്രസക്തിയുണ്ടോ. എല്ലാ ദിവസങ്ങളിലും എല്ലാ നിമിഷങ്ങളിലും നാം പ്രണയിച്ചുകൊണ്ടിരിക്കുന്നു.
നല്ല കവിത.

satheeshharipad.blogspot.com

പഞ്ചാരകുട്ടന്‍ -malarvadiclub said...

നന്നായിട്ടുണ്ട് .ശരിയാ പ്രണയത്തെയും തളച്ചിടാന്‍ ഒരു ദിവസം

എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

lost dreamz.... said...

thanks for ur valuable comments, my dear friends....

ഹരി/സ്നേഹതീരം പോസ്റ്റ് said...

പ്രണയം-കാലങ്ങളെക്കൊണ്ടറിയേണ്ട ഒന്ന്.അത് മനസ്സിലാവാനും
മനസ്സിലാക്കിക്കാനും ഫെബ്രുവരി-14ന് ആവില്ല....കവിത നന്നായി.
ഇനിയും എഴുതുക..ആശംസകളോടെ...

lost dreamz.... said...

നന്ദി...സുഹൃത്തെ.....

Thooval.. said...

ee neelambari evideyaanu pookknathu ippol....?

lost dreamz.... said...

njan ividund......:0
ellam vayikkunund.....ariyunund..

Post a Comment