Saturday, February 26, 2011

നോവ്


പിന്നെയും വന്നു,
പിന്കഴുത്തിലൂടെ
മുകളിലേക്കരിച്ചു കയറി
ഒരു നോവ്

പതുക്കെ പതുക്കെ
ഒന്നില്‍ തുടങ്ങി
മറ്റൊന്നിലേക്കു വ്യാപിച്ചു
ഞരമ്പുകള്‍ തോറും

വേദനയല്ലാതെ
മറ്റൊന്നുമില്ല
കാലങ്ങളായി കൂട്ട്...

ക്ഷണിക്കാതെ എത്തിയ
കാമുകനെ പോലെ
പതുങ്ങി വന്നു
എന്നിലാകെ പടര്‍ന്നു കയറും

ഓരോ ഞരമ്പ്‌കളിലും
വ്യാപിച്
എന്നെ തളര്‍ത്തി ഉറക്കും

അകം കരഞ്ഞു
പോള്ളിയടര്‍ന്നു
മരിക്കുമ്പോഴും

പുറം
തെളിഞ്ഞു ചിരിച്ചു
നടന്നു....
വെറുതെ.....



Thursday, February 3, 2011

വാലന്റൈന്‍സ് ഡേ...


ഫെബ്രുവരി പതിനാല് ;

മുഴുവന്‍
പ്രണയത്തെയും
തളച്ചിടാന്‍
ഒരു ദിവസം ..

നിറങ്ങള്‍ ;
ചുവപ്പ്
മഞ്ഞ
പച്ച
......
.......
.......

സമ്മാനം;
ചുവന്ന
രക്ത നിറമുള്ള
റോസാപൂക്കള്‍

ആഘോഷം;
ബസ്‌ സ്റ്റോപ്പില്‍
ബസ്സില്‍
പാര്‍ക്കില്‍
കലാലയങ്ങളില്‍
ഓഫീസില്‍
............

ഒടുവില്‍;
ഇന്ന്
വിടപറയുമ്പോള്‍
വാടി കൊഴിയുന്ന
റോസാ പൂക്കളുടെ
ഇതളുകള്‍.....

* * *
എന്റെ പ്രണയം,
ദിവസവും കവിഞ്ഞ്
മുഴുവന്‍ ദിവസങ്ങളില്‍
നിറങ്ങളില്‍,
പൂക്കളില്‍
എങ്ങും
എവിടെയും
സമ്മാനമായ്‌ തരാന്‍
നീ മാത്രം നിറഞ്ഞു നില്‍ക്കുന്ന
ഹൃദയമല്ലാതെ മറ്റൊന്നുമില്ല ....!

എന്നിട്ടും;
നിനക്കത് മനസിലാക്കി തരാന്‍
ദിവസത്തിനും
കഴിഞ്ഞില്ല
പ്രണയ ദിനത്തിന് പോലും....!!!!

Thursday, January 27, 2011

പ്രവാസിയുടെ ഓര്‍മ്മക്കുറിപ്പ്


ഇപ്പോള്‍,
ജനുവരിയാത്രെ ..
നാട്ടിലെ ഇടവഴികളില്‍
വാകമരം
പൂത്തിട്ടുന്ടാവണം

വഴികളില്‍
പൊഴിഞ്ഞു വീണു
ചോരയൊലിപ്പിച്ചു
കരയുന്ന
ചില
വാടിയ പൂക്കള്‍..

മുഖം
നാണത്താല്‍ തുടുത്ത്
മറ്റു ചില
കുരുന്നു പൂക്കള്‍...,
ചില്ലയില്‍.

ഇതെല്ലാം
സ്വപ്നം കണ്ട്
ഓര്‍മകളില്‍
പൂക്കളമൊരുക്കി
ഞാന്‍,
മരുഭുമിയില്‍..!!

സ്നേഹം


ഞാന്‍
നിന്റെതും,
നീ
എന്റെതുമെന്നത്
ഒരു വിശ്വാസമായിരുന്നു...

ഞാനും
നീയും,
ഇതുവരെ കണ്ടിട്ടില്ലാത്ത
മനസ്സ് പറഞ്ഞു
പഠിപ്പിച്ച
വിശ്വാസം...!