Wednesday, December 29, 2010

ആത്മഹത്യ

' മുട്ടുവിന്‍ തുറക്കപ്പെടും'
ബൈബിള്‍ വചനം...

കാലങ്ങളായി.....
പല തവണകളായി,
നിന്റെ വാതില്‍ക്കല്‍ വന്നു
ഞാന്‍ മുട്ടിവിളിക്കുന്നു.
ഒരിക്കലും തുറക്കപെടാത്ത
വാതിലുമുപെക്ഷിച്ചു
പലപ്പോഴും ഞാന്‍
മടങ്ങിപ്പോയി..

ഇന്ന് ഞാന്‍
വീണ്ടും വരും
ഇത്
ഒടുവിലത്തെ
വരവായിരിക്കും
വാതില്‍
എനിക്കായ്
തുറക്കപെടുക തന്നെ ചെയും


'വിശ്വസിക്കുന്നവരെ
ദൈവം കൈവിടില്ലത്രേ...'

Wednesday, December 1, 2010

നീ

ഞാന്‍
കാണാനിഷ്ട്ടപെടാതിരുന്ന
സ്വപ്നമായിരുന്നു നീ
എന്നിട്ടും,
എന്റെ ഉറക്കത്തിലേക്കു
കയറി വന്നു
ഉറക്കം കെടുത്തിക്കൊണ്ട്...
ഉറക്കത്തിലും
ഉറക്കമില്ലായ്മയിലും
സ്വപ്നമായ് അലഞ്ഞു നീ
ആദ്യം,
സ്വപ്നത്തെ ആട്ടിയോടിച്ച ഞാന്‍.
പിന്നെ,
സ്വപ്നം ജീവിതമാക്കിയ ഞാന്‍
പിന്നെ ഭീതിയായി
ഒടുവില്‍,
ഉറക്കമില്ലാതായ്
സ്വപ്നമില്ലതായ്,
പിന്നെ...
ഞാനും...!!




നാളെ..

മൌനത്തിന്‍റെ നീണ്ട
ഇടവഴിയിലൂടെ
നടന്നു നീങ്ങിയിരുന്ന
രണ്ടു നിഴലുകള്‍
നീയും ഞാനും...(?)

മാറി വന്ന ദിനരാത്രങ്ങളും
ഋതുഭേദങ്ങളും നമ്മുടേതായിരുന്നു..

* * *

ഒരു അമാവാസി,
കറുത്തിരുണ്ട നിഴലുകളില്‍ വീശിയ
കനത്ത കാറ്റേറ്റു
കൊഴിഞ്ഞുപോയ
കരിയിലകള്‍ക്കിടയില്‍
തകര്‍ന്നു പോയ ഞാന്‍!
നിന്റെ കണ്ണുകളില്‍,
അന്ന് ഞാനാദ്യമായ് കണ്ട
കനത്ത നിഴല്‍
എന്നെ, നിന്നില്‍ നിന്നും
മറച്ചു കളഞ്ഞു.

ഇന്നിന്റെ വഴി,
മൌനതിനെത് മാത്രമല്ല
കലാപകാരികളുടെ
കൊലചിരിയുടെതുകൂടി.
നീണ്ടവഴിയില്‍,
രണ്ടു നിഴ്ലുകളില്ല
ഒന്ന് മാത്രം.
പിന്നെ,
ഇനിയും വിട്ടുമാരത
അമാവാസിയുടെ
കനത്ത നിഴലുകളും!!
നാളെ....
വഴിയില്‍
അവശേഷിക്കുന്നത്
തീര്‍ച്ചയായും,
മറ്റൊരു നിഴലായിരിക്കില്ല
കലാപകാരികള്‍ക്ക് കൂടി,
അന്ന് നിഴ്ലുണ്ടായിരിക്കില്ല!