Thursday, November 18, 2010

സായാഹ്നങ്ങള്‍....

സായാഹ്നങ്ങള്‍ എനിക്കിഷ്ടമാണ്...

അന്നും, ഇന്നും...!!

ചുവന്ന സായം സന്ധ്യയില്‍ നോക്കി...

സ്വയം മറന്നു ഞാനിരിക്കും....

ഇനിയൊരുനാളും പുനര്ജ്ജനിക്കാത്ത

വിരഹത്തിന്റെ

ചുവപ്പ് പടര്‍ന്ന

തണുത്ത സായാഹ്നങ്ങള്‍....

മനസിന്റെ കോണിലെവിടെയോ..

ഉറഞ്ഞുകിടക്കുന്ന

ഓര്‍മ്മകള്‍.....

ഇനിയെനിക്കുള്ളത് ഇതാണ്;

ഏകാന്തതയിലെ സായാഹ്നങ്ങള്‍....

അതിനു വേണ്ടിയാണു..

ഞാന്‍ കാത്തിരിക്കുന്നത്......

എന്‍റെ ഉടഞ്ഞ ഓര്‍മകളുടെ

ച്ചുടുരക്തം...

അതാണെന്റെ സായാഹ്നങ്ങള്‍....

നിന്‍റെയും.......???

6 comments:

Noushad Koodaranhi said...

എന്റെതല്ലാ.
ഞാന്‍ നിനക്ക് മനസ്സിലാവുന്നതില്‍ നിന്നും
ഏറെ അകലെയാണെന്നു.
മുമ്പേ പറഞ്ഞതല്ലേ..?
ഇനി നിനക്കെന്റെ കൂടെ കൂടണം എന്നാണോ ?
എങ്കില്‍ വരൂ..
കണ്ണ് തുറക്കൂ..
നന്നായ് നോക്കൂ..
ഉള്ളിലെ വെളിച്ചം,
ഇപ്പോള്‍ നിന്നോട് സംസാരിച്ചു തുടങ്ങിയെങ്കില്‍
ധൈര്യപൂര്‍വ്വം എന്നെ അനുഗമിക്കൂ..

Sneha said...

"എന്‍റെ ഉടഞ്ഞ ഓര്‍മകളുടെ

ച്ചുടുരക്തം...

അതാണെന്റെ സായാഹ്നങ്ങള്‍...."

udanja ormakalil ninnum iniyum ezhuthu..

അജീഷ് ജി നാഥ് അടൂര്‍ said...

ഞാനിവിടെ വരാന്‍ വൈകിപ്പോയോ...? വരികള്‍ തട്ടി മനസ്സില്‍ ചോര പൊടിയുന്നുവെന്ന് ഞാനറിയുന്നു..ആത്മാവില്‍ നിന്നുമുതിരുന്ന അക്ഷരങ്ങള്‍ക്കേ അതിനാവൂ,...നന്നായിട്ടുണ്ട്...ആശംസകള്‍ നേരുന്നു....

lost dreamz.... said...

നൌഷാദ്‌, സ്നേഹ...അജീഷ്....എല്ലാവര്‍ക്കും നന്ദി ......
അജീഷ് വരന്‍ വ്യ്കിയെന്നു കരുതി വിഷമിക്കണ്ട...
എല്ലാ പോസ്റ്റുകളും വായിക്കൂ സമയം കിട്ടുമ്പോള്‍....
പ്രതികരണം പ്രതീക്ഷിക്കുന്നു.....!!

KEERANALLOORKARAN said...

വിരഹത്തിന്റെ ചുവപ്പ് പടര്‍ന്ന തണുത്ത സായ്ഹാനങ്ങള്‍ ....

ഓര്‍മകളുടെ ചുടുരക്തം കൊണ്ട് ചുവന്ന സായ്ഹാനങ്ങള്‍...

എനിക്കുമേറെ ഇഷ്ടമാണീ സായ്ഹാനങ്ങളെ.....

സ്നേഹയുടെ വാക്കുകള്‍ കടമെടുക്കുന്നു,

ഉടഞ്ഞ ഓര്‍മകളില്‍ നിന്നും,

സായ്ഹാനങ്ങളെ സാക്ഷിയാക്കി

ഇനിയും എഴുതൂ...... ഭാവുകങ്ങള്‍.

lost dreamz.... said...

നന്ദി......
ഉടഞ്ഞ ഓര്‍മകളില്‍ നിന്നും....എഴുതാന്‍ ശ്രമിക്കാം....!!!!

Post a Comment