Friday, September 17, 2010
നഷ്ടപെട്ട ഗസല്‍ ...
നേരം സന്ധ്യയിരുന്നു .........
എനിക്ക് നൈടിലാണ് ഡ്യൂട്ടി ....ഹാന്‍ഡ് ബാഗെടുത് ജാലകം അടക്കാന്‍ തുടങ്ങുമ്പോഴും പതിനേഴാം വാര്‍ഡില്‍ നിരാലംബയായി കിടക്കുന്ന അന്നയെ കുറിച്ചായിരുന്നു ചിന്ത ....!!
പെട്ടന്നാണ് ഏതോ ഗാനത്തിന്റെ അലയൊലികള്‍ , നഗരത്തിന്റെ ഇരമ്ബലിലും ഞാന്‍ കേട്ടത് .... എന്റെ മനസ് ആര്‍ദ്രമായി .....
ജാലകത്തിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുമ്പോള്‍ എന്റെ ഹൃദയം ക്രമാതീതമായി മിടിച്ചുകൊണ്ടിരുന്നു ....
അത് ഒരു ഹിന്ദുസ്ഥാനി ഗസലയിരുന്നു ....!!
ഒരിക്കല്‍ ഞാന്‍ ഏറ്റവും ഇഷ്ടപെട്ടിരുന്ന ........ പിന്നീടെപ്പോഴോ മറന്നുപോയ .....എനിക്ക്
മറക്കേണ്ടി വന്ന ....
എന്റെ പ്രിയപ്പെട്ട .... .........!!!
ഞാന്‍ ശ്വാസമെടുക്കാന്‍ പോലും മറന്നു ജനലഴികളില്‍ മുറുകെ പിടിച്ചുകൊണ്ടു നിന്നു ....
മനസ്സില്‍ ഓര്‍മ്മകള്‍ താളം തെറ്റി വന്നു നിറഞ്ഞുകൊണ്ടിരുന്നു .... ഒര്മാകളില്പ്പെട്ടു എനിക്ക് ശ്വസംമുട്ടുന്നുണ്ടായിരുന്നു ....!!!
* * *
എന്നും ക്ലാസ്സ് കഴിഞ്ഞു ഞാന്‍ ചെല്ലുന്നത് പാര്‍ക്കിലെക്കയിരുന്നു .... .
എന്തുകൊണ്ടോ വീട് ഞാന്‍ വെറുത്തിരുന്നു ..
പാര്‍കിലെ മഞ്ഞ പൂക്കള്‍ വീണു കിടക്കുന്ന ലോണില്‍ ഞാന്‍ ചെന്നിരിക്കും ....
"ഹലോ എന്താണ് എന്നും തനിച്ചിരുന്നു ഓര്‍ക്കുന്നത് ?" ഞാന്‍ ശബ്ദത്തിന്റെ ഉടമയെ തിരിഞ്ഞു നോക്കിയപ്പോള്‍ പുഞ്ചിരിയോടെ നില്കുന്നു ഒരാള്‍ ...
ഞാനെന്നും അയാളെ കാണാറുണ്ടായിരുന്നു ...
"താങ്ങളും തനിച്ചാണല്ലോ "ഞാനും തിരിച്ചു ചോദിച്ചു ....
നാമെല്ലാവരും തനിച്ചാണ് ....
പിന്നെയും അയാള്‍ എന്തോ ചോദിക്കാന്‍ ഭാവികുന്നത് കണ്ട ഞാന്‍ പെട്ടന്ന് തിരിഞ്ഞു നടന്നു .
പാര്‍ക്കില്‍ നിന്നു റോഡിലേക്കിറങ്ങുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു .....
എന്‍റെ ഏകാന്തതയെ മുരിവേല്പിച്ചതിനു .....!!!
പിറ്റേന്നും ഞാന്‍ സ്ഥിരമായി ഇരിക്കാറുള്ള ലോനിലേക്ക് ചെന്നപ്പോള്‍ അയാള്‍ അവിടെ ഉണ്ടായിരുന്നു ....
"ഗുഡ് എവെനിംഗ് ...." പരിച്ചയത്തോടെ തന്നെ അയാള്‍ വിഷ് ചെയ്തു ....ഞാന്‍ തിരിച്ചും ....
പിന്നെ ഒന്നും പറയാനില്ലാതെ ഇരികുംബോഴാണ് ...മൌനത്തെ ഉടചെരിഞ്ഞുകൊന്ദ് .....ഒരു ഗസല്‍ ....
കാറ്റില്‍ ആ ഹിന്ധുസ്ഥനിക് തണുത്ത സുഗന്ധമുണ്ടായിരുന്നു ...
ആ തണുപ്പ മനസിലേക്ക് അരിച്ചിറങ്ങി ...
'കം നഹി മേരി സിന്ദഗി കേലിയെ ..."
"ഹിന്ദുസ്ഥാനി കേള്‍ക്കരുണ്ടോ ??" വീണ്ടും അയാള്‍ ..
" ഉണ്ട് "
എന്‍റെ കയിലുള്ള ഹിന്ദുസ്ഥാനി കല്ലെക്ഷനെ കുറിച്ച് ഞാന്‍ അയാളോട് പറഞ്ഞില്ല ...
പക്ഷെ ഞാന്‍ ഓര്‍ത്തത് മറ്റൊന്നാണ് ... ഇപ്പോള്‍ കേള്‍ക്കുന്ന ഗസല്‍ ...എന്‍റെ കയിലില്ലല്ലോ ...
"ഈ ഗസല്‍ കൊള്ളാമോ ?" അയാള്‍ ചോദിച്ചു .
'അതെ , നല്ല ഗസല്‍ ..."
"എന്‍റെ കയ്യിലുണ്ട് . എനികേറെ ഇഷ്ടമുള്ളതാണ് ..."
ഞാന്‍ ആദരവോടെ അയാളെ നോക്കി ... എനിക്കത് വേണമെന്ന് പറയാന്‍ മടി തോന്നി . അതുമനസിലക്കിയെന്നോണം അയാള്‍ പറഞ്ഞു ...
"വേണമെങ്ങില്‍ തരാം ... നാളെ ?
" "ശരി വേണം "
ഞാന്‍ സന്തോഷത്തോടെ പറഞ്ഞു . അങ്ങനെ ഞങ്ങള്‍ സുഹൃതുകളായി ....
ഞാന്‍ അദ്ഭുതപ്പെട്ടു ....എനിക്കൊരു സുഹൃത്തോ ??
ആരോടും കൂടുകൂടുന്നത് എനിക്കിഷ്ടമാല്ലയിരുന്നു .... എന്നിട്ടും ....
പിന്നെയുള്ള ഓരോ സന്ധ്യകളും ഗസലുകളെ കുറിച്ച് സംസാരിച്ചാണ് ഞങ്ങള്‍ ചിലവഴിച്ചത് ..
ആ ചര്‍ച്ചകള്‍ ഞങ്ങളുട സൌഹൃദത്തെ ഉറപ്പിച്ചു ...
ഒരു ദിവസം അയാള്‍ തന്റെ കുടുംബത്തെ കുറിച്ച് സംസാരിച്ചു .... പ്രണയിച്ചു വിവാഹിതരായിട്ടും ...ദാമ്പത്യത്തില്‍ നിത്യവും കലഹിക്കുന്ന മാതാപിതകളെ കുറിച് ....അതിനിടയില്‍ തനിച്ചായിപോയ തന്നെ കുറിച് .....അങ്ങനെ അങ്ങനെ .....
അയാള്‍ പറഞ്ഞത് കേട്ട ..ഏറെനേരം ഞാന്‍ മിണ്ടാനവതിരുന്നുപോയി .....
എന്‍റെ മിഴികളില്‍ നിന്നും ഒലിച്ചിറങ്ങിയ തുള്ളികള്‍ പുല്‍ത്തകിടിയില്‍ മറഞ്ഞിരുന്നു ...
സാവധാനം ഞാന്‍ അയാളെ ഹൃദയപൂര്‍വം ആശ്വസിപ്പികുമ്പോഴും , ഞാനനുഭവിക്കുന്ന ഇതേ പ്രശ്നത്തെ കുറിച് മനപൂര്‍വം പറഞ്ഞില്ല . എനിക്കയലോടുള്ള അടുപ്പം കൂടുകയായിരുന്നു ....
ഞാന്‍ പറയാതിരുന്നിട്ടും എന്നെ പിന്നീടയാള്‍ മനസിലാക്കിയെന്നതില്‍ എനിക്ക് ജാള്യം തോന്നാതിരുന്നില്ല . എങ്കിലും എനികേറെ സമാധാനമായിരുന്നു ...
എന്നെ മനസിലാക്കുന്ന ഒരാള്‍ ..... ഞാന്‍ പറയാതെ തന്നെ .....
പിന്നീട് ഞങ്ങള്‍ വ്യ്കുന്നെരങ്ങളിലെ ഗസലുകള്‍ക്കിടയില്‍ ദുഃഖങ്ങള്‍ അലിയിച്ചു ...
ഒരു വയ്കുന്നേരം , അയാള്‍ വരുമ്പോള്‍ കൂടെ ഒരു സുന്ദരിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു ....
പച്ചയില്‍ മഞ്ഞ പൂക്കളുള്ള അവളുടെ സാരി കണ്ടപ്പോള്‍ ഞാനിരിക്കുന്ന പുല്തകിദിയെയെഅനു എനിക്കോര്‍മ്മ വന്നത് ....
അതില്‍ വീണു കിടക്കുന്ന മഞ്ഞ പൂകളെയും ....!!!
താന്‍ സ്നേഹിക്കുന്ന പെന്കുടിയനെന്നു പറഞ്ഞ് എനിക്കവളെ പരിചയപ്പെടുത്തി ...
അല്‍പ്പനേരം സംസാരിച്ചതിനുശേഷം അവരിരിവരും എന്നോട് യാത്ര പറഞ്ഞ് തൊട്ടപുറത്തെ സിമന്റ് ബെഞ്ചില്‍ പോയിരുന്നു സംസാരിച്ചു തുടങ്ങി .....
ഞാന്‍ വീണ്ടും ലോണില്‍ തനിച്ചായി .....
എന്‍റെ മനസ് ഒന്നിലും ഉറച്ചു നിന്നില്ല ....
ഞാന്‍ അവിടെ നിന്നെഴുനേറ്റു പുറത്തേക്കു നടക്കുമ്പോഴും അവരവിടെ സംസാരിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു ......
എനിക്ക് ആദ്യമായി ഏകാന്തത അനുഭവപെട്ടു ....
അതെന്നെ നീര്രിച്ചുകൊണ്ടിരുന്നു .....
പിന്നീട് ഒരിക്കലും ഞാന്‍ പാര്‍ക്കിലേക്ക് ചെന്നതെയില്ല ....
അവിടെ തനിച്ചിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടില്ല ...
ഏകാന്തതയെ സ്നേഹിച്ചിരുന്ന എന്നെക്കൊണ്ട് അതിനെ ഇത്രമേല്‍ അസ്സഹനീയമാക്കിതീര്തതാരന്...???
എന്‍റെ ജീവിതം ഏതെല്ലാമോ വഴികളിലൂടെ ഒഴുകി കൊണ്ടിരുന്നു ....
എന്‍റെ ഏകാന്തത എന്നെ എന്തെല്ലാമോ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു ....അതിനു പരിഹാരമായി ഞാന്‍ ആതുരസേവനം തിരഞ്ഞെടുത്തു .....
പിന്നെ എനികൊന്നും ഓര്‍ക്കാന്‍ സമയം കിടിയതെയില്ല ,,,, ഞാന്‍ ഓര്‍മകളെ മനപൂര്‍വം ഇല്ലാതാക്കി ....!!!
* * *
ഫാക്ടറിയിലെ സൈറോന്‍ കേട്ടാണ് ഞാന്‍ ഓര്‍മകളില്‍ നിന്നുണര്‍ന്നത് ...
എത്ര നേരം ഞാന്‍ അങ്ങനെ നിന്നുവെന്നു എനിക്കോര്‍മയില്ല ....
നേരം ഏറെയായിരുന്നു .....
ഞാന്‍ മുന്‍പേ കേട്ട ഗസല്‍ ഇപ്പോഴില്ല ....!!!!
പുറത്തു പടര്‍ന്ന ഇരുട്ടിനെ തോല്‍പ്പിച്ചു കൊണ്ട് നഗരത്തിലെ നിയോണ്‍ വിളക്കുകള്‍ ...
ഇരമ്ബാലുകള്‍ , ബഹളങ്ങള്‍ .....തിരക്കിട് പോകുന്ന മനുഷ്യര്‍ ....
എനിക്കാദ്യമായി .... നഗരത്തിലെ രാത്രി സുന്ദരമായി തോന്നി ....
എന്‍റെ മനസിലപ്പോള്‍ പതിനേഴാം വാര്‍ഡിലെ അന്നയുണ്ടായിരുന്നില്ല ....
മനസ്സില്‍ നിറയെ ആ ഗസലായിരുന്നു ......!!!
ഇ നഗരത്തിന്റെ ഇരുട്ടിലെവിടെയോ ....തനിക്കു പ്രിയപ്പെട്ട .........
ഞാന്‍ ഹാന്‍ഡ് ബാഗെടുത് കട്ടിളിലെകെരിഞ്ഞു ജാലകത്തിന്റെ അഴികളില്‍ പിടിച്ചു പുറത്തേക് നോക്കി ..... പ്രതീക്ഷയോടെ നിന്നു...........
ആ ഹിന്ദുസ്ഥാനി ഗസല്‍ ........
ഇനിയും ....ഒരിക്കല്‍ കൂടിയെങ്ങിലും ....കേള്‍ക്കാതിരിക്കില്ല ................................!!!!!!!
Subscribe to:
Post Comments (Atom)
4 comments:
നന്നായി എഴുതിയിരിക്കുന്നു ...... മലയാളം ലിപി ഉപയോഗിക്കാന്‍ ശ്രമിക്കു ...
also avoid word verification
thank u sooo much....
nashtapetta gazal, naadukaani churamirangi, kaathilekku, orikkal koodi, irambi ethiyirunnenkil.....kollam...vaayikkan rasamundu..contnu ur jrny vith pen ..
thanks...........!!!!
Post a Comment