Friday, November 27, 2015

ഉലച്ചു കളഞ്ഞത് ഒരു കാറ്റല്ല
കൊടുങ്കാറ്റു തന്നെയായിരുന്നു
കൊഴിഞ്ഞു വീണത്
ഒരിലയായിരുന്നില്ല
മരം തന്നെയായിരുന്നു
കടപുഴകി വീണത്
ഒരു മരമായിരുന്നില്ല
കാട് തന്നെയായിരുന്നു
തകർത്തു കളഞ്ഞത്
ശരീരത്തെയല്ല
ആത്മാവിനെ തന്നെയായിരുന്നു
ഒഴുകി കൊണ്ടിരുന്നത്
കന്നുനീരല്ല
ജീവരക്തം തന്നെയായിരുന്നു...
എന്നിട്ടും...
പുഴ ഒഴുകുന്നു....
ശാന്തയായി.......

Wednesday, June 4, 2014

വാക്കുകൾക്ക് 
തീ പിടിക്കുമ്പോൾ 
അതിനു മീതെ...
ചാരം മൂടിയിട്ട് 
എന്റെ തന്നെ 
ഉള്ളു പൊള്ളിക്കുന്നത് 
നീയും 
നിന്റെ കപട മുഖം മൂടികളും 
അതിൽ 
വെന്ത്‌ 
ചാമ്പലാവാതിരിക്കാനായിരുന്നു  

Wednesday, March 19, 2014

----------

ഒട്ടിച്ചു വെച്ച ചിരി...

മരവിച്ച നോക്കുകൾ.....

ശ്വാസം മുട്ടിക്കുന്ന

ചുമരുകൾ...

മനസ്സിൽ

ഒരു തണലുള്ളതുകൊണ്ട്

ഉറങ്ങുന്നുണ്ട്

യാഥാർത്ഥ്യത്തിന്റെ ചൂടിനാൽ

ഇടയ്ക്കിടെ

മുറിഞ്ഞു പോകുന്ന ഉറക്കം ,

തിരിച്ചു പിടിക്കാൻ  

ഒരിടമന്വെഷിക്കുമ്പോൾ

ചെന്നെത്തുന്നത്

നിന്റെ കണ്ണുകളിലേക്കാണ്‌ ...!!!

വിളിപ്പാടകലെ

മറഞ്ഞു നിന്ന് തഴുകുന്ന

കണ്ണുകളിലെക്കാണ്

ഇന്നും

ഉറങ്ങി വീഴുന്നതും

ഉറക്കമുണരുന്നതും .....!!!!         




         

Wednesday, November 27, 2013

മനസ്സ്



-- വീണു കിടന്നിരുന്ന
ഒരു കരിയില...
കാറ്റ് തൊടാതിരിക്കാൻ
പഴുതില്ലാത്ത ഒരു കോട്ട
അതിനു ചുറ്റും പണിതിരുന്നു ..

എന്നിട്ടും,
ഏതോ സൂത്രപഴുതിലൂടെ
കയറി വന്ന
ഇളം കാറ്റ്  തൊട്ട  കരിയില
ഇപ്പോൾ
പതറി പതറി നടപ്പുണ്ട്..

Monday, November 25, 2013

..........

ഓർമകൾ...
മുറിവുകളാണെന്നോ ?
അതോ
മുറിവിന്നാശ്വാസമോ ....?
രണ്ടുമാണ്
പക്ഷെ 
നിന്നെക്കുറിച്ചുള്ള
ഓർമ്മകൾ...
എന്റെ ശ്വാസം തന്നെയാണെന്നോ ..?
ഓരോ ശ്വാസത്തിലും നിശ്വാസത്തിലും ഞാൻ നഷ്ടപ്പെടുത്തിയ
എന്റെ ജീവിതത്തെക്കുറിച്ചുള്ള
തുടിപ്പുകൾ
നിന്റെയും....!!!

Sunday, November 24, 2013

അസ്തമയം

എനിക്ക് നേരെ നീ നീട്ടിയത്
ജീവിതമായിരുന്നില്ല ,
മരണവും...!

രണ്ടിനും ഇടയ്ക്കുള്ള
എന്തോ ഒന്ന് ....

എനിക്ക് ജീവനുണ്ടായിരുന്നു
സ്വപ്‌നങ്ങൾ ചിറകിട്ടടിക്കുന്ന
ഒരു മനസും ..

സ്വപ്നങ്ങളെ മറക്കാൻ പഠിപ്പിച്ചതും
ശ്വാസമില്ലാതെ ജീവിക്കാൻ പഠിപ്പിച്ചതും
നീയായിരുന്നു..

ഇപ്പോൾ, ഞാൻ...
ചക്രവാളങ്ങൾക്കപ്പുറത്ത്
സൂര്യനെ കാത്തുനിൽക്കുകയാണ് .....

എന്റെ സ്വപ്നങ്ങളുടെ ചിത കൊളുത്താൻ !!
--

Saturday, February 26, 2011

നോവ്


പിന്നെയും വന്നു,
പിന്കഴുത്തിലൂടെ
മുകളിലേക്കരിച്ചു കയറി
ഒരു നോവ്

പതുക്കെ പതുക്കെ
ഒന്നില്‍ തുടങ്ങി
മറ്റൊന്നിലേക്കു വ്യാപിച്ചു
ഞരമ്പുകള്‍ തോറും

വേദനയല്ലാതെ
മറ്റൊന്നുമില്ല
കാലങ്ങളായി കൂട്ട്...

ക്ഷണിക്കാതെ എത്തിയ
കാമുകനെ പോലെ
പതുങ്ങി വന്നു
എന്നിലാകെ പടര്‍ന്നു കയറും

ഓരോ ഞരമ്പ്‌കളിലും
വ്യാപിച്
എന്നെ തളര്‍ത്തി ഉറക്കും

അകം കരഞ്ഞു
പോള്ളിയടര്‍ന്നു
മരിക്കുമ്പോഴും

പുറം
തെളിഞ്ഞു ചിരിച്ചു
നടന്നു....
വെറുതെ.....