എഴുതുന്നത് കവിതയാണോ കഥയാണോ ????
എന്താണെന്നു എനിക്ക് തന്നെ നിശ്ചയമില്ല ....
എന്തൊക്കെയോ മനസ്സില്‍ വന്നു നിറയുമ്പോള്എഴുതിപോകുന്ന വരികള്‍ ......
അതിനാല്‍ കവിതയെന്നോ , കഥയെന്നോപേരിട്ടു വിളിക്കാന്‍ ധൈര്യം പോര ...
മനസിലുള്ളത് മുഴുവന്‍ എഴുതാന്‍ കഴിയാറില്ല....
വാക്കുകള്‍ പോലും നഷ്ടപ്പെട്ടിരിക്കുന്നു .....
വേദന മാത്രമുണ്ട് ...
വാക്കുകള്‍ക്ക് ആവാഹിക്കാന്‍ കഴിയാതെപോകുന്ന വേദന ...
അത് പകര്താനാവാതെ വിഷമിച്ചു പോകാറുണ്ട്.....
എന്നിട്ടും....
ആ വേദനയുടെ പേമാരിയില്‍ നിന്നും ഇറ്റുവീഴുന്ന ഒരു തുള്ളി , ,,,, അത് മാത്രമാണ്എന്റെ വരികളില്‍ ..
വാക്കുകള്‍ക്ക് വേദനയുടെ കരുത്തില്ല ....
ഒന്നിനും പൂര്‍ണതയുമില്ല .....
പിന്നെ എന്തുണ്ട് ??
അതെനിക്കറിയുകയുമില്ല
അറിവില്ലായ്മ ചിലപോഴൊക്കെ അനുഗ്രഹമാണ് ......
മറ്റു ചിലപ്പോള്‍ ശാപവും !!!
ശാപങ്ങള്‍ മാത്രമാണ് മിക്കപ്പോഴും വഴികളില്പതിയിരികുന്നത് .....
ശാപങ്ങളുടെ കനത്ത മഴ ....
ഒരു പക്ഷെ ഇതായിരിക്കും ജീവിതം ?
അറിയില്ല , അറിയണമെന്നുമില്ല
മനസിലാക്കിയിടത്തോളം അറിവുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു ....
എങ്കിലും പരിഭവമില്ല
പരാതിയില്ല
എന്നെ തിരഞ്ഞെത്തുന്ന ഈ വേദനകളോടുംസ്നേഹം മാത്രം ....
വേദന പോലെ.......... വാക്കുകള്‍ക്കു പകര്താനാവാതത്രയും സ്നേഹം ........!