Wednesday, June 2, 2010

വെറുതെ .......

*** എം .ടി . യുടെ വിമല എന്ന കഥാപാത്രം ....എന്നില്‍ ചെലുത്തിയ സ്വാധീനം .......***





"ഏപ്രിലിനെ , എന്തുകൊണ്ടോ ഇഷ്ടപെട്ടിരുന്നു ......

വിമലയുടെ (എം .ടി . മഞ്ഞ് ) കാത്തിരിപ്പിന്റെ ചുടു നെടുവീര്‍പുകള്‍ ഏറ്റുവാങ്ങിയ ഏപ്രില്‍ ......

അതെ ,

അതുകൊണ്ട് തന്നെയാവാം ഏപ്രിലിനെ
ഇഷ്ടപ്പെട്ടത് ...!!!

ഏപ്രില്‍ മാസത്തിലെ ഇളം മഞ്ഞിനൊപ്പം , ഉരുകിത്തീരുന്ന വിമലയുടെ പ്രതീക്ഷകള്‍ .....

എന്നെ വല്ലാതെ ബാധിച്ചിരുന്നു ,,,

എത്രയോ തവണ ആ മഞ്ഞിനെ കുറിച് ചിന്തിച് ചിന്തിച് ....

ആദ്യമാദ്യം അലയടിക്കുന്ന കടലിന്‍റെ മനസോടെ , പിന്നെ പിന്നെ യാഥാര്‍ത്ഥ്യത്തിന്റെ കയ്പുനീര്‍കുടിച്തഴാകമായ നിര്‍വികാരതയോടെ .....
നിസങ്ങതയോടെ ....

എവിടെയൊക്കെയോ , വിമലയുടെ പ്രതിച്ഛായ ഞാന്‍ എന്‍റെ കണ്ണാടിയില്‍ കണ്ടു തുടങ്ങിയിരുന്നു . അപ്പോഴൊക്കെയും , നരച്ചത് കാണാതിരിക്കാന്‍ വെളിച്ചമില്ലാത്ത മൂലയിലേക്ക്‌ വിമല കണ്ണാടി മാറ്റി സ്ഥാപിച്ചത് പോലെ ഞാനും .... എന്നില്‍ നിന്നും അകന്നു മാറി .. നിഴല്‍ പോലും എല്കതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് .....
ഇരുട്ടിലേക്ക് സ്വയം പോയ്കൊണ്ടിരുന്നു ......!

ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും , ഓരോ ഏപ്രില്‍ മാസവും ആ ഓര്‍മ്മകള്‍ കൊണ്ട് അനധമാകപ്പെടുന്ന ഒരു ആത്മാവ് ....എന്നില്‍ എന്നും ച്ചുടിതിരിഞ്ഞുകൊണ്ടിരുന്നു ....
കലാലയത്തിന്റെ വര്‍ണ്ണ മേളങ്ങളില്‍ ഞാനും ഒരു മഴാവില്ലകുമ്പോഴും ...
അനധമാകപെടുന്ന ആ മനസ് എന്നിലും ഉണ്ടായിരുന്നു .... ആരും അതറിഞ്ഞില്ല .....

കാരണം , വിമലയുടെ ബാഹ്യ രൂപത്തില്‍ നിന്നും എത്രയോ അകലെയായിരുന്നു ഞാന്‍ ....
മനസുകൊണ്ട് ഏറ്റവും അടുപ്പവും ......
പക്ഷെ ഞാനും എന്നില്‍ നിന്നും അകന്നു മാറികൊണ്ടിരുന്നു ....
തിരകുകളിലെക് കാലം എന്നെ കൊണ്ടെത്തിച്ചു .....
രാവിലെ മുതല്‍ വ്യ്കിടു വരെയും കമ്പ്യൂട്ടര്‍ സ്ക്രീനില കണ്ണും നട്ട് ....രാത്രി , ഹോസ്റെലിലെ മുറിയില്‍ ..... ഇരുണ്ട ഇടനാഴിയിലൂടെ ,,,തനിയെ നടക്കുമ്പോള്‍ ....
എവിടെ നിന്നോ , ഒരു ഗസലിന്റെ ഈണം .... അതുമല്ലെങ്ങില്‍ കവിതാ ശകലം , മുഹമ്മദ്‌ റാഫിയുടെ വികാര ഭരിതമായ വരികള്‍ .......
അത്രയും മതി എന്നെ ഇളക്കി മറിക്കാന്‍ .....

എന്‍റെ ഉള്ളില്‍ എവിടെയോ കുഴിച്ചു മൂടിയ , വേദനയുള്ള , സുഖമുള്ള നഷ്ടപെടലുകള്‍ , ഉണര്‍ന്നെനീക്കുകയായി .....

പിന്നെ , ഏതോ അബോധാവസ്ഥ എന്നെ പൊതിഞ്ഞു വരും .... കഴിഞ്ഞ കാലങ്ങളിലെക്കുള്ള തിരിച്ചു പോക്ക് ,,,, ഞാനും അതഗ്രഹിക്കതെയല്ല .....
ആ ഓര്‍മ്മകള്‍ ......
പിന്നെയും ഞാന്‍ തനിചാനെന്ന ബോധം എന്നെ വല്ലാതെ ............!!!!

നീര്‍കുമിളകള്‍ പോലെ പൊടിഞ്ഞു പോയേക്കാവുന്ന ഒരു സ്വപ്നം ...!!!!
എങ്കിലും ആ സ്വപ്നം മനോഹരമായിരുന്നു ....
കണികൊന്ന പൂത്തു നില്കുന്നു മനസിന്‍റെ താഴ്വര നിറയെ .... ഒരു വേനല്‍ സ്വപ്നം പോലെ എനിക്ക് നഷ്‌ടമായ സന്തോഷങ്ങലോക്കെയും എന്‍റെ കണ്ണുകളില്‍ ഒരു മഴ തീര്‍ക്കും .... അത് മണ്ണില്‍ വീഴാതിരിക്കാന്‍ പാട് പെട്ടുകൊണ്ട് മനസ്സില്‍ തന്നെ പെയ്യിച്ചു തീര്‍ക്കും ....
കടുത്ത തലവേദനയാകും പിന്നീടുള്ള രാത്രികളില്‍ എനിക്ക് കൂട്ടാവുന്നത് ...!!!!

എന്തൊക്കെ കഴിഞ്ഞു പോയിരിക്കുന്നു ജീവിതത്തില്‍ ....
ബഹളമയമായ .....
സംഭവ ബഹുലമായ ....
സന്തോഷ നിര്‍ബരവും ,
ദുഖ ബരിതവുമായ ....
എത്രയെത്ര അദ്ധ്യായങ്ങള്‍ .....????

ചിലപ്പോള്‍ കരുതും ...,
ഞാന്‍ തിരിച്ചു പോകും ... ഒരു ദിവസം ...
എനനിട് .....
ആദ്യം മുതല്‍ അവസാനം വരെ ഓരോരോ വഴികളിലൂടെ , അരുമയായ എന്‍റെ ഓര്‍മകളെ തോട്ടുനര്തിക്കൊണ്ടു ... ഞാന്‍ നടക്കും ....
തനിയെ ....
ഓര്‍മ്മകള്‍ ആവാഹിച് , മനസ്സില്‍ ,,,,സന്തോഷിച്ച് .... ദുഖിച്ചു ... കരയുകയും ചിരിക്കുകയും ചെയ്തു ...... നിരാശപെട്റ്റ് ...

ഹൃദയം പൊട്ടി മരിക്കും ......"