Friday, September 17, 2010

നഷ്ടപെട്ട ഗസല്‍ ...






നേരം സന്ധ്യയിരുന്നു .........

എനിക്ക് നൈടിലാണ് ഡ്യൂട്ടി ....ഹാന്‍ഡ്‌ ബാഗെടുത് ജാലകം അടക്കാന്‍ തുടങ്ങുമ്പോഴും പതിനേഴാം വാര്‍ഡില്‍ നിരാലംബയായി കിടക്കുന്ന അന്നയെ കുറിച്ചായിരുന്നു ചിന്ത ....!!


പെട്ടന്നാണ് ഏതോ ഗാനത്തിന്റെ അലയൊലികള്‍ , നഗരത്തിന്റെ ഇരമ്ബലിലും ഞാന്‍ കേട്ടത് ....
എന്റെ മനസ് ആര്‍ദ്രമായി .....

ജാലകത്തിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുമ്പോള്‍ എന്റെ ഹൃദയം ക്രമാതീതമായി മിടിച്ചുകൊണ്ടിരുന്നു ....


അത് ഒരു ഹിന്ദുസ്ഥാനി ഗസലയിരുന്നു ....!!


ഒരിക്കല്‍ ഞാന്‍ ഏറ്റവും ഇഷ്ടപെട്ടിരുന്ന ........ പിന്നീടെപ്പോഴോ മറന്നുപോയ .....എനിക്ക്

മറക്കേണ്ടി വന്ന ....

എന്റെ പ്രിയപ്പെട്ട ....
.........!!!

ഞാന്‍ ശ്വാസമെടുക്കാന്‍ പോലും മറന്നു ജനലഴികളില്‍ മുറുകെ പിടിച്ചുകൊണ്ടു നിന്നു ....


മനസ്സില്‍ ഓര്‍മ്മകള്‍ താളം തെറ്റി വന്നു നിറഞ്ഞുകൊണ്ടിരുന്നു ....
Add Image ഒര്മാകളില്പ്പെട്ടു എനിക്ക് ശ്വസംമുട്ടുന്നുണ്ടായിരുന്നു ....!!!

* * *


എന്നും ക്ലാസ്സ്‌ കഴിഞ്ഞു ഞാന്‍ ചെല്ലുന്നത് പാര്‍ക്കിലെക്കയിരുന്നു .... .

എന്തുകൊണ്ടോ വീട് ഞാന്‍ വെറുത്തിരുന്നു ..


പാര്‍കിലെ മഞ്ഞ പൂക്കള്‍ വീണു കിടക്കുന്ന ലോണില്‍ ഞാന്‍ ചെന്നിരിക്കും ....


"ഹലോ എന്താണ് എന്നും തനിച്ചിരുന്നു ഓര്‍ക്കുന്നത് ?"
ഞാന്‍ ശബ്ദത്തിന്റെ ഉടമയെ തിരിഞ്ഞു നോക്കിയപ്പോള്‍ പുഞ്ചിരിയോടെ നില്കുന്നു ഒരാള്‍ ...

ഞാനെന്നും അയാളെ കാണാറുണ്ടായിരുന്നു ...


"താങ്ങളും തനിച്ചാണല്ലോ "ഞാനും തിരിച്ചു ചോദിച്ചു ....


നാമെല്ലാവരും തനിച്ചാണ് ....


പിന്നെയും അയാള്‍ എന്തോ ചോദിക്കാന്‍ ഭാവികുന്നത് കണ്ട ഞാന്‍ പെട്ടന്ന് തിരിഞ്ഞു നടന്നു .

പാര്‍ക്കില്‍ നിന്നു റോഡിലേക്കിറങ്ങുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു .....


എന്‍റെ ഏകാന്തതയെ മുരിവേല്പിച്ചതിനു .....!!!


പിറ്റേന്നും ഞാന്‍ സ്ഥിരമായി ഇരിക്കാറുള്ള ലോനിലേക്ക് ചെന്നപ്പോള്‍ അയാള്‍ അവിടെ ഉണ്ടായിരുന്നു ....


"ഗുഡ് എവെനിംഗ് ...." പരിച്ചയത്തോടെ തന്നെ അയാള്‍ വിഷ് ചെയ്തു ....ഞാന്‍ തിരിച്ചും ....


പിന്നെ ഒന്നും പറയാനില്ലാതെ ഇരികുംബോഴാണ് ...മൌനത്തെ ഉടചെരിഞ്ഞുകൊന്ദ് .....ഒരു ഗസല്‍ ....


കാറ്റില്‍ ആ ഹിന്ധുസ്ഥനിക് തണുത്ത സുഗന്ധമുണ്ടായിരുന്നു ...

ആ തണുപ്പ മനസിലേക്ക് അരിച്ചിറങ്ങി ...


'കം നഹി മേരി സിന്ദഗി കേലിയെ ..."

"ഹിന്ദുസ്ഥാനി കേള്‍ക്കരുണ്ടോ ??" വീണ്ടും അയാള്‍ ..


" ഉണ്ട് "


എന്‍റെ കയിലുള്ള ഹിന്ദുസ്ഥാനി കല്ലെക്ഷനെ കുറിച്ച് ഞാന്‍ അയാളോട് പറഞ്ഞില്ല ...

പക്ഷെ ഞാന്‍ ഓര്‍ത്തത് മറ്റൊന്നാണ് ... ഇപ്പോള്‍ കേള്‍ക്കുന്ന ഗസല്‍ ...എന്‍റെ കയിലില്ലല്ലോ ...


"ഈ ഗസല്‍ കൊള്ളാമോ ?" അയാള്‍ ചോദിച്ചു .


'അതെ , നല്ല ഗസല്‍ ..."


"എന്‍റെ കയ്യിലുണ്ട് . എനികേറെ ഇഷ്ടമുള്ളതാണ് ..."

ഞാന്‍ ആദരവോടെ അയാളെ നോക്കി ... എനിക്കത് വേണമെന്ന് പറയാന്‍ മടി തോന്നി . അതുമനസിലക്കിയെന്നോണം അയാള്‍ പറഞ്ഞു ...


"വേണമെങ്ങില്‍ തരാം ... നാളെ ?

"
"ശരി വേണം "

ഞാന്‍ സന്തോഷത്തോടെ പറഞ്ഞു . അങ്ങനെ ഞങ്ങള്‍ സുഹൃതുകളായി ....


ഞാന്‍ അദ്ഭുതപ്പെട്ടു ....എനിക്കൊരു സുഹൃത്തോ ??


ആരോടും കൂടുകൂടുന്നത് എനിക്കിഷ്ടമാല്ലയിരുന്നു ....
എന്നിട്ടും ....

പിന്നെയുള്ള ഓരോ സന്ധ്യകളും ഗസലുകളെ കുറിച്ച് സംസാരിച്ചാണ് ഞങ്ങള്‍ ചിലവഴിച്ചത് ..


ആ ചര്‍ച്ചകള്‍ ഞങ്ങളുട സൌഹൃദത്തെ ഉറപ്പിച്ചു ...


ഒരു ദിവസം അയാള്‍ തന്റെ കുടുംബത്തെ കുറിച്ച് സംസാരിച്ചു ....
പ്രണയിച്ചു വിവാഹിതരായിട്ടും ...ദാമ്പത്യത്തില്‍ നിത്യവും കലഹിക്കുന്ന മാതാപിതകളെ കുറിച് ....അതിനിടയില്‍ തനിച്ചായിപോയ തന്നെ കുറിച് .....അങ്ങനെ അങ്ങനെ .....

അയാള്‍ പറഞ്ഞത് കേട്ട ..ഏറെനേരം ഞാന്‍ മിണ്ടാനവതിരുന്നുപോയി .....

എന്‍റെ മിഴികളില്‍ നിന്നും ഒലിച്ചിറങ്ങിയ തുള്ളികള്‍ പുല്‍ത്തകിടിയില്‍ മറഞ്ഞിരുന്നു ...


സാവധാനം ഞാന്‍ അയാളെ ഹൃദയപൂര്‍വം ആശ്വസിപ്പികുമ്പോഴും , ഞാനനുഭവിക്കുന്ന ഇതേ പ്രശ്നത്തെ കുറിച് മനപൂര്‍വം പറഞ്ഞില്ല . എനിക്കയലോടുള്ള അടുപ്പം കൂടുകയായിരുന്നു ....



ഞാന്‍ പറയാതിരുന്നിട്ടും എന്നെ പിന്നീടയാള്‍ മനസിലാക്കിയെന്നതില്‍ എനിക്ക് ജാള്യം തോന്നാതിരുന്നില്ല . എങ്കിലും എനികേറെ സമാധാനമായിരുന്നു ...

എന്നെ മനസിലാക്കുന്ന ഒരാള്‍ .....
ഞാന്‍ പറയാതെ തന്നെ .....

പിന്നീട് ഞങ്ങള്‍ വ്യ്കുന്നെരങ്ങളിലെ ഗസലുകള്‍ക്കിടയില്‍ ദുഃഖങ്ങള്‍ അലിയിച്ചു ...


ഒരു വയ്കുന്നേരം , അയാള്‍ വരുമ്പോള്‍ കൂടെ ഒരു സുന്ദരിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു ....

പച്ചയില്‍ മഞ്ഞ പൂക്കളുള്ള അവളുടെ സാരി കണ്ടപ്പോള്‍ ഞാനിരിക്കുന്ന പുല്തകിദിയെയെഅനു എനിക്കോര്‍മ്മ വന്നത് ....

അതില്‍ വീണു കിടക്കുന്ന മഞ്ഞ പൂകളെയും ....!!!


താന്‍ സ്നേഹിക്കുന്ന പെന്കുടിയനെന്നു പറഞ്ഞ് എനിക്കവളെ പരിചയപ്പെടുത്തി ...

അല്‍പ്പനേരം സംസാരിച്ചതിനുശേഷം അവരിരിവരും എന്നോട് യാത്ര പറഞ്ഞ് തൊട്ടപുറത്തെ സിമന്റ്‌ ബെഞ്ചില്‍ പോയിരുന്നു സംസാരിച്ചു തുടങ്ങി .....


ഞാന്‍ വീണ്ടും ലോണില്‍ തനിച്ചായി .....

എന്‍റെ മനസ് ഒന്നിലും ഉറച്ചു നിന്നില്ല ....


ഞാന്‍ അവിടെ നിന്നെഴുനേറ്റു പുറത്തേക്കു നടക്കുമ്പോഴും അവരവിടെ സംസാരിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു ......


എനിക്ക് ആദ്യമായി ഏകാന്തത അനുഭവപെട്ടു ....

അതെന്നെ നീര്രിച്ചുകൊണ്ടിരുന്നു .....


പിന്നീട് ഒരിക്കലും ഞാന്‍ പാര്‍ക്കിലേക്ക് ചെന്നതെയില്ല ....

അവിടെ തനിച്ചിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടില്ല ...

ഏകാന്തതയെ സ്നേഹിച്ചിരുന്ന എന്നെക്കൊണ്ട് അതിനെ ഇത്രമേല്‍ അസ്സഹനീയമാക്കിതീര്തതാരന്...???

എന്‍റെ ജീവിതം ഏതെല്ലാമോ വഴികളിലൂടെ ഒഴുകി കൊണ്ടിരുന്നു ....

എന്‍റെ ഏകാന്തത എന്നെ എന്തെല്ലാമോ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു ....അതിനു പരിഹാരമായി ഞാന്‍ ആതുരസേവനം തിരഞ്ഞെടുത്തു .....


പിന്നെ എനികൊന്നും ഓര്‍ക്കാന്‍ സമയം കിടിയതെയില്ല ,,,, ഞാന്‍ ഓര്‍മകളെ മനപൂര്‍വം ഇല്ലാതാക്കി ....!!!


* * *


ഫാക്ടറിയിലെ സൈറോന്‍ കേട്ടാണ് ഞാന്‍ ഓര്‍മകളില്‍ നിന്നുണര്‍ന്നത് ...


എത്ര നേരം ഞാന്‍ അങ്ങനെ നിന്നുവെന്നു എനിക്കോര്‍മയില്ല ....

നേരം ഏറെയായിരുന്നു .....

ഞാന്‍ മുന്‍പേ കേട്ട ഗസല്‍ ഇപ്പോഴില്ല ....!!!!


പുറത്തു പടര്‍ന്ന ഇരുട്ടിനെ തോല്‍പ്പിച്ചു കൊണ്ട് നഗരത്തിലെ നിയോണ്‍ വിളക്കുകള്‍ ...
ഇരമ്ബാലുകള്‍ , ബഹളങ്ങള്‍ .....തിരക്കിട് പോകുന്ന മനുഷ്യര്‍ ....


എനിക്കാദ്യമായി .... നഗരത്തിലെ രാത്രി സുന്ദരമായി തോന്നി ....


എന്‍റെ മനസിലപ്പോള്‍ പതിനേഴാം വാര്‍ഡിലെ അന്നയുണ്ടായിരുന്നില്ല ....


മനസ്സില്‍ നിറയെ ആ ഗസലായിരുന്നു ......!!!


ഇ നഗരത്തിന്റെ ഇരുട്ടിലെവിടെയോ ....തനിക്കു പ്രിയപ്പെട്ട .........




ഞാന്‍ ഹാന്‍ഡ്‌ ബാഗെടുത് കട്ടിളിലെകെരിഞ്ഞു ജാലകത്തിന്റെ അഴികളില്‍ പിടിച്ചു പുറത്തേക് നോക്കി ..... പ്രതീക്ഷയോടെ നിന്നു...........


ആ ഹിന്ദുസ്ഥാനി ഗസല്‍ ........

ഇനിയും ....ഒരിക്കല്‍ കൂടിയെങ്ങിലും ....കേള്‍ക്കാതിരിക്കില്ല ................................!!!!!!!

Thursday, September 2, 2010

നിന്നെത്തേടി ....


ഞാന്‍ ...

നിന്നെത്തേടി ... അലയുമ്പോള്‍ ....


പുറത്ത് ...


മഴയായ് പെയ്തിറങ്ങുന്നത് ...

നിന്‍റെ മിഴിനീരാനെന്നരിഞ്ഞിരുന്നില്ല ....


ഉറങ്ങാത്ത രാത്രികളില്‍ ...


എന്‍റെ ജനാലയില്‍


കാറ്റായി ..മുട്ടിവിളിച് ...


തേങ്ങലോടെ ....
അകന്നുപോയത് ....

നീയായിരുന്നെന്നു ...


ഞാനറിഞ്ഞിരുന്നില്ല ...


ഇരുട്ടുമുറിയില്‍ ,


തനിച്ചിരികുമ്പോള്‍ .....


ഒരു മിന്നമിനുങ്ങായ് വന്നു ....


എനിക്ക് വഴി കാട്ടിയത് ....


നിന്‍റെ മനസാനെന്നും ....


ഞാനറിഞ്ഞിരുന്നില്ല ...

പുലര്‍കാലത്ത് ,


ഇലകളില്‍ നിന്നും ഇടുവീഴുന്ന ,


മഞ്ഞുതുള്ളികളുടെ


നനുത്ത ശബ്ദം ....


നിന്‍റെ ;


ഗദ്ഗദംയിരുന്നെന്നും ....


ഞാനറിഞ്ഞിരുന്നില്ല .....


ഇതൊന്നുമറിയാതെ ,


മഴയിലും , മഞ്ഞിലും ...


കാറ്റിലും .....


ഞാന്‍ .... യാത്ര തുടര്ന്നുകൊന്ടെയിരുന്നു ....

നിന്നെത്തേടി ........!!!!!!!!!!!




* ഒത്തിരി നാളുകള്‍ക്ക് ശേഷം ... ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് ...എന്നെ തേടിയെത്തിയ എന്‍റെകൂടുകാരിയുടെ കത്തിന്‍റെ ഓര്മക്ക് ....*

Tuesday, August 31, 2010

ചില്ലുവാതില്‍ .....

എ .സി . മുറിയില്‍ ....

ഗ്ലാസ്‌ ടോപിട്ട

ടേബിളിനു മുകളിലെ


കമ്പ്യൂട്ടറില്‍


കണക്കു നോകുമ്പോള്‍ ...


തെറ്റിപോയ ജീവിതത്തിന്റെ
കണക്കുകള്‍ ...

ഉള്ളിലിരുന്നു
വേവുന്നുണ്ടായിരുന്നു ...!!!

ദാരിദ്ര്യമാണ് ...


എല്ലാം നഷ്ടപ്പെട്ട


ഹൃദയതിനിപ്പോള്‍


നികത്താനാവാത്ത ദാരിദ്ര്യം ...!!!


ചില്ലുവതിലിനപ്പുരത് ,

അസൂയയോടെ


എന്റെ നേര്‍ക്ക്‌ നീളുന്ന

എണ്ണമറ്റ കണ്ണുകളോട്

എനിക്കും
അസൂയയായിരുന്നു ........!!!!

ഓഫീസ് കാറില്‍
ഫ്ലാടിലേക് ,

തനിയെ പോകുമ്പോള്‍ ..


നിരത്തുവക്കിലൂടെ


ആര്തുല്ലസിച്ചുകൊന്ദ്

നടന്നുപോകുന്ന

സൌഹൃദങ്ങള്‍


എന്നെ ,,,


കുത്തി മുറിവേല്‍പ്പിച്ചു ....!!!!!


എന്‍റെ നേര്‍ക്ക്‌


അസൂയയോടെ നോക്കുന്ന
കണ്ണുകള്‍

പിന്നെയും ... കൂടിക്കൊണ്ടിരുന്നു .....

ഇവിടെ ,


എന്‍റെ കണക്കുപുസതകത്തില്‍
ദാരിദ്ര്യവും .....!!!!!



*ആധുനികതയില്‍ നഷട്ടമയികൊണ്ടിരിക്കുന്ന സൌഹൃദങ്ങള്‍ ...
ഹൃദയം അനുഭവിക്കുന്ന ഒറ്റപെടല്‍ ....
യന്ത്രവല്‍കരിക്കപെടുന്ന സമൂഹത്തിനു മുന്നില്‍ ........*

Wednesday, June 2, 2010

വെറുതെ .......

*** എം .ടി . യുടെ വിമല എന്ന കഥാപാത്രം ....എന്നില്‍ ചെലുത്തിയ സ്വാധീനം .......***





"ഏപ്രിലിനെ , എന്തുകൊണ്ടോ ഇഷ്ടപെട്ടിരുന്നു ......

വിമലയുടെ (എം .ടി . മഞ്ഞ് ) കാത്തിരിപ്പിന്റെ ചുടു നെടുവീര്‍പുകള്‍ ഏറ്റുവാങ്ങിയ ഏപ്രില്‍ ......

അതെ ,

അതുകൊണ്ട് തന്നെയാവാം ഏപ്രിലിനെ
ഇഷ്ടപ്പെട്ടത് ...!!!

ഏപ്രില്‍ മാസത്തിലെ ഇളം മഞ്ഞിനൊപ്പം , ഉരുകിത്തീരുന്ന വിമലയുടെ പ്രതീക്ഷകള്‍ .....

എന്നെ വല്ലാതെ ബാധിച്ചിരുന്നു ,,,

എത്രയോ തവണ ആ മഞ്ഞിനെ കുറിച് ചിന്തിച് ചിന്തിച് ....

ആദ്യമാദ്യം അലയടിക്കുന്ന കടലിന്‍റെ മനസോടെ , പിന്നെ പിന്നെ യാഥാര്‍ത്ഥ്യത്തിന്റെ കയ്പുനീര്‍കുടിച്തഴാകമായ നിര്‍വികാരതയോടെ .....
നിസങ്ങതയോടെ ....

എവിടെയൊക്കെയോ , വിമലയുടെ പ്രതിച്ഛായ ഞാന്‍ എന്‍റെ കണ്ണാടിയില്‍ കണ്ടു തുടങ്ങിയിരുന്നു . അപ്പോഴൊക്കെയും , നരച്ചത് കാണാതിരിക്കാന്‍ വെളിച്ചമില്ലാത്ത മൂലയിലേക്ക്‌ വിമല കണ്ണാടി മാറ്റി സ്ഥാപിച്ചത് പോലെ ഞാനും .... എന്നില്‍ നിന്നും അകന്നു മാറി .. നിഴല്‍ പോലും എല്കതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് .....
ഇരുട്ടിലേക്ക് സ്വയം പോയ്കൊണ്ടിരുന്നു ......!

ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും , ഓരോ ഏപ്രില്‍ മാസവും ആ ഓര്‍മ്മകള്‍ കൊണ്ട് അനധമാകപ്പെടുന്ന ഒരു ആത്മാവ് ....എന്നില്‍ എന്നും ച്ചുടിതിരിഞ്ഞുകൊണ്ടിരുന്നു ....
കലാലയത്തിന്റെ വര്‍ണ്ണ മേളങ്ങളില്‍ ഞാനും ഒരു മഴാവില്ലകുമ്പോഴും ...
അനധമാകപെടുന്ന ആ മനസ് എന്നിലും ഉണ്ടായിരുന്നു .... ആരും അതറിഞ്ഞില്ല .....

കാരണം , വിമലയുടെ ബാഹ്യ രൂപത്തില്‍ നിന്നും എത്രയോ അകലെയായിരുന്നു ഞാന്‍ ....
മനസുകൊണ്ട് ഏറ്റവും അടുപ്പവും ......
പക്ഷെ ഞാനും എന്നില്‍ നിന്നും അകന്നു മാറികൊണ്ടിരുന്നു ....
തിരകുകളിലെക് കാലം എന്നെ കൊണ്ടെത്തിച്ചു .....
രാവിലെ മുതല്‍ വ്യ്കിടു വരെയും കമ്പ്യൂട്ടര്‍ സ്ക്രീനില കണ്ണും നട്ട് ....രാത്രി , ഹോസ്റെലിലെ മുറിയില്‍ ..... ഇരുണ്ട ഇടനാഴിയിലൂടെ ,,,തനിയെ നടക്കുമ്പോള്‍ ....
എവിടെ നിന്നോ , ഒരു ഗസലിന്റെ ഈണം .... അതുമല്ലെങ്ങില്‍ കവിതാ ശകലം , മുഹമ്മദ്‌ റാഫിയുടെ വികാര ഭരിതമായ വരികള്‍ .......
അത്രയും മതി എന്നെ ഇളക്കി മറിക്കാന്‍ .....

എന്‍റെ ഉള്ളില്‍ എവിടെയോ കുഴിച്ചു മൂടിയ , വേദനയുള്ള , സുഖമുള്ള നഷ്ടപെടലുകള്‍ , ഉണര്‍ന്നെനീക്കുകയായി .....

പിന്നെ , ഏതോ അബോധാവസ്ഥ എന്നെ പൊതിഞ്ഞു വരും .... കഴിഞ്ഞ കാലങ്ങളിലെക്കുള്ള തിരിച്ചു പോക്ക് ,,,, ഞാനും അതഗ്രഹിക്കതെയല്ല .....
ആ ഓര്‍മ്മകള്‍ ......
പിന്നെയും ഞാന്‍ തനിചാനെന്ന ബോധം എന്നെ വല്ലാതെ ............!!!!

നീര്‍കുമിളകള്‍ പോലെ പൊടിഞ്ഞു പോയേക്കാവുന്ന ഒരു സ്വപ്നം ...!!!!
എങ്കിലും ആ സ്വപ്നം മനോഹരമായിരുന്നു ....
കണികൊന്ന പൂത്തു നില്കുന്നു മനസിന്‍റെ താഴ്വര നിറയെ .... ഒരു വേനല്‍ സ്വപ്നം പോലെ എനിക്ക് നഷ്‌ടമായ സന്തോഷങ്ങലോക്കെയും എന്‍റെ കണ്ണുകളില്‍ ഒരു മഴ തീര്‍ക്കും .... അത് മണ്ണില്‍ വീഴാതിരിക്കാന്‍ പാട് പെട്ടുകൊണ്ട് മനസ്സില്‍ തന്നെ പെയ്യിച്ചു തീര്‍ക്കും ....
കടുത്ത തലവേദനയാകും പിന്നീടുള്ള രാത്രികളില്‍ എനിക്ക് കൂട്ടാവുന്നത് ...!!!!

എന്തൊക്കെ കഴിഞ്ഞു പോയിരിക്കുന്നു ജീവിതത്തില്‍ ....
ബഹളമയമായ .....
സംഭവ ബഹുലമായ ....
സന്തോഷ നിര്‍ബരവും ,
ദുഖ ബരിതവുമായ ....
എത്രയെത്ര അദ്ധ്യായങ്ങള്‍ .....????

ചിലപ്പോള്‍ കരുതും ...,
ഞാന്‍ തിരിച്ചു പോകും ... ഒരു ദിവസം ...
എനനിട് .....
ആദ്യം മുതല്‍ അവസാനം വരെ ഓരോരോ വഴികളിലൂടെ , അരുമയായ എന്‍റെ ഓര്‍മകളെ തോട്ടുനര്തിക്കൊണ്ടു ... ഞാന്‍ നടക്കും ....
തനിയെ ....
ഓര്‍മ്മകള്‍ ആവാഹിച് , മനസ്സില്‍ ,,,,സന്തോഷിച്ച് .... ദുഖിച്ചു ... കരയുകയും ചിരിക്കുകയും ചെയ്തു ...... നിരാശപെട്റ്റ് ...

ഹൃദയം പൊട്ടി മരിക്കും ......"