Wednesday, December 29, 2010

ആത്മഹത്യ

' മുട്ടുവിന്‍ തുറക്കപ്പെടും'
ബൈബിള്‍ വചനം...

കാലങ്ങളായി.....
പല തവണകളായി,
നിന്റെ വാതില്‍ക്കല്‍ വന്നു
ഞാന്‍ മുട്ടിവിളിക്കുന്നു.
ഒരിക്കലും തുറക്കപെടാത്ത
വാതിലുമുപെക്ഷിച്ചു
പലപ്പോഴും ഞാന്‍
മടങ്ങിപ്പോയി..

ഇന്ന് ഞാന്‍
വീണ്ടും വരും
ഇത്
ഒടുവിലത്തെ
വരവായിരിക്കും
വാതില്‍
എനിക്കായ്
തുറക്കപെടുക തന്നെ ചെയും


'വിശ്വസിക്കുന്നവരെ
ദൈവം കൈവിടില്ലത്രേ...'

Wednesday, December 1, 2010

നീ

ഞാന്‍
കാണാനിഷ്ട്ടപെടാതിരുന്ന
സ്വപ്നമായിരുന്നു നീ
എന്നിട്ടും,
എന്റെ ഉറക്കത്തിലേക്കു
കയറി വന്നു
ഉറക്കം കെടുത്തിക്കൊണ്ട്...
ഉറക്കത്തിലും
ഉറക്കമില്ലായ്മയിലും
സ്വപ്നമായ് അലഞ്ഞു നീ
ആദ്യം,
സ്വപ്നത്തെ ആട്ടിയോടിച്ച ഞാന്‍.
പിന്നെ,
സ്വപ്നം ജീവിതമാക്കിയ ഞാന്‍
പിന്നെ ഭീതിയായി
ഒടുവില്‍,
ഉറക്കമില്ലാതായ്
സ്വപ്നമില്ലതായ്,
പിന്നെ...
ഞാനും...!!




നാളെ..

മൌനത്തിന്‍റെ നീണ്ട
ഇടവഴിയിലൂടെ
നടന്നു നീങ്ങിയിരുന്ന
രണ്ടു നിഴലുകള്‍
നീയും ഞാനും...(?)

മാറി വന്ന ദിനരാത്രങ്ങളും
ഋതുഭേദങ്ങളും നമ്മുടേതായിരുന്നു..

* * *

ഒരു അമാവാസി,
കറുത്തിരുണ്ട നിഴലുകളില്‍ വീശിയ
കനത്ത കാറ്റേറ്റു
കൊഴിഞ്ഞുപോയ
കരിയിലകള്‍ക്കിടയില്‍
തകര്‍ന്നു പോയ ഞാന്‍!
നിന്റെ കണ്ണുകളില്‍,
അന്ന് ഞാനാദ്യമായ് കണ്ട
കനത്ത നിഴല്‍
എന്നെ, നിന്നില്‍ നിന്നും
മറച്ചു കളഞ്ഞു.

ഇന്നിന്റെ വഴി,
മൌനതിനെത് മാത്രമല്ല
കലാപകാരികളുടെ
കൊലചിരിയുടെതുകൂടി.
നീണ്ടവഴിയില്‍,
രണ്ടു നിഴ്ലുകളില്ല
ഒന്ന് മാത്രം.
പിന്നെ,
ഇനിയും വിട്ടുമാരത
അമാവാസിയുടെ
കനത്ത നിഴലുകളും!!
നാളെ....
വഴിയില്‍
അവശേഷിക്കുന്നത്
തീര്‍ച്ചയായും,
മറ്റൊരു നിഴലായിരിക്കില്ല
കലാപകാരികള്‍ക്ക് കൂടി,
അന്ന് നിഴ്ലുണ്ടായിരിക്കില്ല!





Thursday, November 25, 2010

ജീവിതം; കുറെ ചോദ്യങ്ങള്‍..

ജീവിതം എന്നാല്‍ എന്താണ്?

ഉത്തരമറിയാത്ത ചോദ്യമാത്
ആഴത്തില്‍ ചിന്തിച്ചാല്‍ പലതുമാണ്...

അലകടലിന്റെ അപാരത പോലെ
നീലാകാശത്തിന്റെ അനന്തത പോലെ
ഭൂമിയുടെ വിശാലത പോലെ..

ഒരിക്കല്‍ കൂടി ചിന്തിച്ചാലോ??

ദിവസങ്ങളുടെ ആവര്‍ത്തനമാണ്...
സുഖദുഖങ്ങളുടെ കേദാരമാണ്
ആഗ്രഹങ്ങളുടെ കലവറയാണ്...
എന്തിനോ വേണ്ടിയുള്ള ഓട്ടമാണ്
ഒന്നും നേടാനാവാതതിന്റെ നിരാശയാണ്..
വിശപ്പടക്കാനുള്ള അധ്വാനമാണ്
ഉന്നതങ്ങളടക്കി വാഴാനുള്ള അലചിലാണ്...

ഇതെല്ലാമാണ് ജീവിതം ഇന്ന്..

പക്ഷെ യഥാര്‍ത്ഥത്തില്‍ ജീവിതം,
ദൈവഹിതങ്ങള്‍ നിറവേറ്റുവാനാണ് ...

ഇതെല്ലാമറിയുമ്പോഴതാ
അടുത്ത ചോദ്യം പരിഹസിക്കുന്നു.....!!

ജീവിതം എന്തിനു വേണ്ടിയാണു???

ഉത്തരമോ പെട്ടന്നാണ്..

ജീവിച്ചു തീര്‍ക്കാന്‍ വേണ്ടി....
സുഖദുഖങ്ങലറിയാന്‍ ......
നിരാശയുടെ വേദനയറിയാന്‍
പരാജയത്തിന്റെ പടി ചവിട്ടാന്‍....
വിശപ്പറിയാനും അധ്വനിക്കാനും വേണ്ടി...

എല്ലാടിനുമൊടുവില്‍,
മരണത്തെ വരവേല്‍ക്കാന്‍ വേണ്ടി.....

യഥാര്‍ത്ഥത്തില്‍ ജീവിതം,
പാപമോചനത്തിന് വേണ്ടി....

ഒഴിച്ചുകൂടാനാവാത്ത അടുത്ത ചോദ്യം...,

ജീവിതം ആര്‍ക്കു വേണ്ടി???

തനിക്കു തന്നെ വേണ്ടി...
പിന്നെ മറ്റാര്‍ക്കോ വേണ്ടി...
ഒടുവില്‍....
തനിക്കുപോലും വേണ്ടാതെ...
മരണത്തിനു മാത്രം നല്‍കാനായി...
ചിലപ്പോഴാകട്ടെ....,
മരണത്തിനുപോലും..വേണ്ടാതെ....

അപ്പോള്‍ പിന്നെ ജീവിതം,
ആര്‍ക്കുവേണ്ടി???


Thursday, November 18, 2010

സായാഹ്നങ്ങള്‍....

സായാഹ്നങ്ങള്‍ എനിക്കിഷ്ടമാണ്...

അന്നും, ഇന്നും...!!

ചുവന്ന സായം സന്ധ്യയില്‍ നോക്കി...

സ്വയം മറന്നു ഞാനിരിക്കും....

ഇനിയൊരുനാളും പുനര്ജ്ജനിക്കാത്ത

വിരഹത്തിന്റെ

ചുവപ്പ് പടര്‍ന്ന

തണുത്ത സായാഹ്നങ്ങള്‍....

മനസിന്റെ കോണിലെവിടെയോ..

ഉറഞ്ഞുകിടക്കുന്ന

ഓര്‍മ്മകള്‍.....

ഇനിയെനിക്കുള്ളത് ഇതാണ്;

ഏകാന്തതയിലെ സായാഹ്നങ്ങള്‍....

അതിനു വേണ്ടിയാണു..

ഞാന്‍ കാത്തിരിക്കുന്നത്......

എന്‍റെ ഉടഞ്ഞ ഓര്‍മകളുടെ

ച്ചുടുരക്തം...

അതാണെന്റെ സായാഹ്നങ്ങള്‍....

നിന്‍റെയും.......???

Wednesday, October 27, 2010

ബന്ധം

അഴിയും തോറും....

മുറുകുന്ന

ബന്ധനങ്ങള്‍....

മുറുകുന്തോറും....

അഴിയുന്ന

ജീവിതങ്ങള്‍....

ഇതില്‍,

എവിടെയാണ്...

ഞാന്‍,

കുരുങ്ങികിടക്കുന്നത്....??

തിരഞ്ഞു

മടുത്തു....!!

എവിടെയും,

എന്‍റെ,

ചിന്നിയ,,,

ശ്ലമായിപ്പോയ

ഹൃദയത്തിന്റെ...

മുറിപ്പാടുകളുണ്ട്.. ...

അപ്പോഴും,,

ഞാനെവിടെയോ....

മറഞ്ഞു കിടപ്പാണ്....

മുഖം മൂടികള്‍;

തകര്‍ന്നു....

ശുദ്ധ രൂപം

പ്രാപിച്ച്....

എവിടെയോ........

നിന്നിലോ...

എന്നിലോ.....

ഏതോ....

പൊട്ടിപ്പോയ,

ബന്ധനത്തിന്‍...

തുമ്പിലോ.....

എവിടെയാണെന്ന്....

ഇന്നുമറിയില്ല...

ആരും അറിയാതിരിക്കട്ടെ.....!!!!






Tuesday, October 26, 2010

തിരിച്ചറിവ്.....

പുഞ്ചിരിയെ,

എനിക്ക് ഭയമാണ്...

ചിരിച്ചുകൊണ്ട്....

ഒടുവില്‍

അതെന്നെ കരയിക്കുന്നു.

സ്നേഹവച്ചനങ്ങളോട്...

എനിക്ക് വെറുപ്പാണ്.....

അതിലെ പൊള്ളത്തരങ്ങള്‍

തിരിച്ചറിയാനാവാതെ

ഞാന്‍ പകച്ചു പോകുന്നു....!!

സ്നേഹത്തോട്...

എനിക്ക് പുച്ഹമാണ്....

ആത്മാര്‍ത്ഥതയുടെ,

മുഖം മൂടികളനിഞ്ഞു...

അതിന്റെ

വില കെടുത്തുന്നു...

മൌനത്തോടും,

സഹനതോടും...

എനിക്കാരധനയാണ്‌....

കാരണം;

ചുറ്റുമുള്ള കപടതയെ,

അതുകൊണ്ടാണ്,

ഞാന്‍ തോല്‍പ്പിക്കുന്നത്.....!!!!